Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും-8

ഡോ.വി.സുജാത by ഡോ.വി.സുജാത
Jun 7, 2026, 01:19 pm IST
in Varadyam, Literature

ഫ്രോയിഡിന്റെ സിദ്ധാന്തത്തില്‍ ജീവല്‍ശക്തി അഥവാ ലിബിഡോ ലൈംഗിക സ്വഭാവമുള്ള ഊര്‍ജമാണ്. പക്ഷേ യുങ്ങിന്റെ അപഗ്രഥനത്തില്‍, മനുഷ്യന്റെ പൊതുവെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലുള്ള ഊര്‍ജമാണ് ലിബിഡോ. ഈ അടിസ്ഥാന ഊര്‍ജത്തെ എപ്രകാരമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ സവിശേഷ സ്വഭാവം നിര്‍ണയിക്കാനും, വ്യക്തിത്വങ്ങളെ ഇനം തിരിക്കാനുമാകും. യുങ്ങിന്റെ ‘സൈക്കളോജിക്കല്‍ ടൈപ്‌സ്’ എന്ന കൃതിയില്‍ ഇതിനായുള്ള ശ്രമം നടത്തുന്നതു കാണാം.

സ്വന്തം ജീവിത പ്രശ്‌നങ്ങളോടും മറ്റ് സാമൂഹിക സാഹചര്യങ്ങളോടും വ്യക്തികള്‍ പ്രതികരിക്കുന്നത് ഒരേ രീതിയിലല്ല. പ്രതികരണങ്ങളില്‍ വ്യത്യസ്ത മനോഭാവങ്ങള്‍ അഥവാ നിലപാടുകള്‍ സ്വീകരിക്കുന്നതിനു കാരണം അവര്‍ പല ഇനത്തിലുള്ള വ്യക്തിത്വങ്ങളാകുന്നതാണ്. സാഹചര്യങ്ങളോട് വ്യക്തികള്‍ പുലര്‍ത്തുന്ന നിലപാടിനെ അടിസ്ഥാനപ്പെടുത്തി യുങ് വ്യക്തിത്വങ്ങളെ ആദ്യം രണ്ട് സാമാന്യ ഇനങ്ങളായി വേര്‍തിരിക്കുന്നു: ഇന്‍ട്രോവെര്‍ട്ട് അഥവാ അന്തര്‍മുഖ വ്യക്തിത്വം, എക്‌സ്ട്രാവെര്‍ട്ട് അഥവാ ബഹിര്‍മുഖ വ്യക്തിത്വം.

എല്ലാ മനുഷ്യരിലും ഈ രണ്ട് സ്വഭാവങ്ങളുമുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്ന് പ്രബലമായിരിക്കും. വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്തര്‍മുഖത്വവും ബഹിര്‍മുഖത്വവുമായതിനാല്‍ വ്യക്തിയില്‍ ഏതാണ് പ്രബലമെന്നത് വളരെ വ്യക്തമാണ്. കാരണം ഇവ തമ്മിലുള്ള അന്തരം അത്രക്ക് പ്രകടമായിട്ടുള്ളതാണ്. സ്വകേന്ദ്രീകൃതമാവുക, ഏകാന്തത ഇഷ്ടപ്പെടുക, അല്‍പ്പഭാഷിയാവുക, മറ്റുള്ളവരോട് ഇടപഴകുന്നതില്‍ സങ്കോചം പ്രകടിപ്പിക്കുക മുതലായ സ്വഭാവങ്ങളുള്ള അന്തര്‍മുഖനെ തുറന്ന മനസ്സുള്ള, സാമൂഹിക ഇടപെടലുകളില്‍ താല്‍പ്പര്യമുള്ള, ധാരാളം സുഹൃത്തുക്കളുള്ള ബഹിര്‍മുഖനില്‍ നിന്ന് തിരിച്ചറിയുന്നത് വളരെ അനായാസമാണ്.

അന്തര്‍മുഖര്‍ രണ്ട് വിധം

അന്തര്‍മുഖന്റെ താല്‍പ്പര്യം എപ്പോഴും തന്നിലേക്ക് കേന്ദ്രീകൃതമാകുന്നു. വിഷയത്തെക്കാള്‍ വിഷയിയാണ് ശ്രദ്ധാകേന്ദ്രം. ഭാരതീയ ദര്‍ശനമനുസരിച്ച് അന്തര്‍മുഖരില്‍പ്പെടുന്നത് രണ്ടു കൂട്ടരാണ്. ഒന്ന്, മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം തേടുന്ന സത്യാന്വേഷകര്‍. ഇവര്‍ ആത്മസാക്ഷാത്കാരത്തിനായി ബാഹ്യവിഷയങ്ങളെ ത്യജിച്ച് സ്വന്തം ഉള്‍ത്തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ സ്വകീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാകുന്നു. അവര്‍ക്ക് യഥാര്‍ത്ഥ സ്വത്വം പ്രശ്‌നമാകുന്നില്ല. അവരുടെ ശ്രദ്ധ സ്വന്തം താല്‍പ്പര്യങ്ങളിലോ ധാരണകളിലോ വ്യക്തിത്വത്തിലോ ആയിരിക്കും. താന്‍ ധരിക്കുന്നതാണ് ശരി എന്ന ചിന്താഗതിക്കാര്‍ ധാരാളമുണ്ട്. ഇടപെടലുകളിലെല്ലാം സ്വന്തം ഇഷ്ടങ്ങള്‍ ഏതു വിധേനയും സാധിക്കണമെന്ന ചിന്തയ്‌ക്ക് അടിമകളാകുന്നവരെയും കാണാം. തന്റെ വ്യക്തിത്വത്തിന് അമിത പ്രാധാന്യം കല്‍പ്പിക്കുന്നവരും സഭകളിലും മറ്റും തന്റെ മഹത്വം പ്രദര്‍ശിപ്പിക്കുന്നവരും അന്തര്‍മുഖ ഇനത്തില്‍പ്പെടുന്നവരാണ്.

ബഹിര്‍മുഖരാകട്ടെ വിഷയത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതില്‍ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുക വഴി ഗവേഷണ രംഗങ്ങളില്‍ വിജയം നേടുന്ന ചിന്തകരും ശാസ്ത്രജ്ഞരും എഴുത്തുകാരും ഉള്‍പ്പെടുന്നു. സ്വയം മറന്നുകൊണ്ട് വിഷയത്തെ ആത്മാര്‍ത്ഥമായി പഠിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ബഹിര്‍മുഖര്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരാകുന്നു. എന്നാല്‍ ഇപ്രകാരമുള്ള ലക്ഷ്യമൊന്നുമില്ലാതെയും സ്വന്തം വ്യക്തിത്വരൂപീകരണത്തെ അപ്രസക്തമായി കരുതുന്നവരുമായ ബഹിര്‍മുഖര്‍ സാധാരണയാണ്. താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ആസക്തിയോടെ സദാ ഇടപഴകുക വഴി ഇവരില്‍ ചിലര്‍ ആത്മനിയന്ത്രണം വിടുന്നവരാകുന്നു.

വിഷയി-വിഷയങ്ങളുടെ പ്രബലത

യുങ് പറയുന്ന പ്രകാരം അന്തര്‍മുഖത്വവും ബഹിര്‍മുഖത്വവും എല്ലാ മനുഷ്യരിലും ഉള്ളതാണ്. ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രബലമാകുന്നുവെന്നതുമാത്രമാണ് വ്യക്തിത്വ വ്യത്യാസത്തിനുകാരണം. ഇവയുടെ പ്രബലത ആപേക്ഷികവുമാണ്. ഇത് വ്യക്തമാക്കുന്നതാണ് ഭാരതീയ ദര്‍ശനത്തിലെ രണ്ടുവിധം സാധനകള്‍. വൈദികവും താന്ത്രികവുമായിട്ടുള്ള രണ്ട് സാധനകളും ആത്യന്തികമായി ഒരുമിക്കുന്നവയാണ്. ഈ അവസ്ഥ വിഷയി-വിഷയം എന്ന ദ്വയാവസ്ഥയെ മറികടക്കുന്നതുമാണ്. അതായത്, വിഷയി-കേന്ദ്രീകൃതമോ വിഷയ-കേന്ദ്രീകൃതമോ ആയാലും ഒടുവില്‍ ചെന്നെത്തുന്നത് ഒരേ അവസ്ഥയിലാകുന്നു. അതിനാല്‍ വിഷയി-വിഷയങ്ങളുടെ പ്രബലത ആപേക്ഷികം മാത്രമാണ്.

അന്തര്‍മുഖ-ബഹിര്‍മുഖ വ്യക്തിത്വങ്ങളെ ആശ്രയിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള വ്യക്തിത്വ ഇനങ്ങളെ യുങ് വേര്‍തിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത്, എല്ലാ വ്യക്തികളിലും അന്തര്‍മുഖത്വത്തിന്റെ അഥവാ ബഹിര്‍മുഖത്വത്തിന്റെ ഏകപക്ഷീയസ്വഭാവം നിമിത്തം മാനസിക അസന്തുലിതത്വം ഉണ്ടാകാറുണ്ട് എന്നാണ്. അതിനാല്‍ മനോനിലയുടെ സമാവസ്ഥക്കായി മനസ്സ് സ്വയം ശ്രമം നടത്തുന്നതാണ്. ഇപ്രകാരം അന്തര്‍മുഖ-ബഹിര്‍മുഖത്വം സൃഷ്ടിക്കുന്ന ഏകപക്ഷീയതയുടെ പരിഹാരാര്‍ത്ഥമാണ് മറ്റ് സ്വഭാവ സവിശേഷതകള്‍ വ്യക്തികളില്‍ സംജാതമാകുന്നത്. ഈ രണ്ടാംഘട്ട സവിശേഷതകള്‍ ഓരോ വ്യക്തിയിലും പ്രത്യേക സ്വഭാവം വളര്‍ത്തുന്നതിനാല്‍ വ്യക്തിത്വങ്ങളെ ഇനം തിരിക്കുന്നത് വളരെ ദുഷ്‌ക്കരമാക്കുന്നതാണ്.

അന്തര്‍മുഖ-ബഹിര്‍മുഖത്വങ്ങളുടെ അടിസ്ഥാനം കൂടാതെ, മനസ്സിന് ആധാരഭൂതങ്ങളായിട്ടുള്ള ധര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലും വ്യക്തിത്വങ്ങളെ തരം തിരിക്കാവുന്നതാണ്. ഇപ്രകാരം വിചാരം, വികാരം, ഇന്ദ്രിയാനുഭൂതി, ഉള്‍ക്കാഴ്ച എന്നിവയില്‍ ഓരോന്നിന്റെയും പ്രബലതയനുസരിച്ച് യുങ് വ്യക്തിത്വങ്ങളെ വേര്‍തിരിക്കുന്നു. ഇതിലെ ഓരോ വ്യക്തിത്വവും ഒന്നുകില്‍ അന്തര്‍മുഖത്വം അല്ലെങ്കില്‍ ബഹിര്‍മുഖത്വം ശീലിച്ചതുമായിരിക്കും. അന്തര്‍മുഖത്വം, ബഹിര്‍മുഖത്വം എന്നീ പൊതുമനോഭാവമനുസരിച്ചുള്ള ഇനങ്ങളെ ‘ജനറല്‍ ആറ്റിറ്റിയൂട് ടൈപ്‌സ്’ എന്നും, പ്രത്യേക മാനസിക പ്രവര്‍ത്തനങ്ങളാകുന്ന വിചാരം, വികാരം, ഇന്ദ്രിയാനുഭൂതി, ഉള്‍ക്കാഴ്ച എന്നിവയുടെ ശീലത്തെ അടിസ്ഥാനമാക്കിയുള്ള ഇനങ്ങളെ ‘ഫങ്ഷന്‍ ടൈപ്‌സ്’ എന്നുമാണ് യുങ് വിളിക്കുന്നത്.

ബഹിര്‍മുഖ മനോവൃത്തികള്‍

ബഹിര്‍മുഖന്റെ ചിന്ത, വികാരം, പ്രവൃത്തി എന്നിവയെല്ലാം വസ്തുനിഷ്ഠമായിട്ടുള്ള സന്ദര്‍ഭത്തിന്റെ ആവശ്യമനുസരിച്ചായിരിക്കും. ബാഹ്യ സാഹചര്യങ്ങളുടെ അനിവാര്യതയാണ് ബഹിര്‍മുഖന്റെ മനോവൃത്തികളെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. അയാളെ സ്വാധീനിക്കുന്നത് വ്യക്ത്യധിഷ്ഠിത മാനദണ്ഡങ്ങളല്ല, മറിച്ച് വസ്തുനിഷ്ഠ ബന്ധങ്ങളാകുന്നു. ബഹിര്‍മുഖന്റെ ധാര്‍മികതയും സദാചാരവും നിര്‍ണയിക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളാണ്. ഇതിലുപരിയായി മറ്റൊരു മാനദണ്ഡവും അയാള്‍ അംഗീകരിക്കുന്നില്ല.

യുങ്ങിന്റെ അപഗ്രഥനത്തില്‍ ചിന്തകളുടെ പ്രഭവസ്ഥാനം ഒന്നാമതായി ചിന്തകനിലും അബോധമനസ്സിലെ സ്വാധീനങ്ങളിലും, രണ്ടാമതായി വസ്തുക്കളിലും വസ്തുനിഷ്ഠ ആശയങ്ങളിലുമാകുന്നു. ബഹിര്‍മുഖരുടെ ചിന്തകളെ കൂടുതലായി സ്വാധീനിക്കുന്നത് വസ്തുക്കളും വസ്തുനിഷ്ഠ ആശയങ്ങളുമാണ്. വികാരങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഇവര്‍ സ്വാഭാവികമായിട്ടോ സത്യസന്ധമായിട്ടോ അല്ല പ്രകടിപ്പിക്കുന്നത്. മറ്റുള്ളവര്‍ അംഗീകരിക്കുന്ന രീതിയിലേക്ക് അവയെ ചിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

സ്ഥൂലവസ്തുക്കള്‍ മൂലമുണ്ടാകുന്ന അനുഭൂതങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് യാഥാര്‍ത്ഥ്യം. യുക്തിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെ ഇവര്‍ സ്ഥൂല ലോക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തുന്നു. യുങ്ങിന്റെ സിദ്ധാന്തത്തില്‍ ഉള്‍ക്കാഴ്ച അബോധ മനസ്സിന്റെ വൃത്തിയാകുന്നു. ബോധമനസ്സിലേക്ക് ഇത് കടന്നുവരുന്നത് പ്രതീക്ഷയുടെ രൂപത്തിലോ തീക്ഷ്ണമായ അവബോധത്തിന്റെ രൂപത്തിലോ ആകാം. ബഹിര്‍മുഖര്‍ ഉള്‍ക്കാഴ്ചയെ പുറംലോക വസ്തുക്കളുടെ നേര്‍ക്കാണ് തിരിക്കുന്നത്.

അന്തര്‍മുഖ മനോവൃത്തികള്‍

അന്തര്‍മുഖന്‍ ബാഹ്യസാഹചര്യങ്ങള്‍ നിരീക്ഷിക്കുമെങ്കിലും സ്വീകരിക്കുന്നത് സ്വന്തം തീരുമാനങ്ങളായിരിക്കും. ഇന്ദ്രിയ പ്രേരണകളോട് ആത്മനിഷ്ഠമനോഭാവമാണ് കൈയ്‌ക്കൊള്ളുന്നത്. വസ്തുതകള്‍ക്കല്ല, മറിച്ച് തന്റെ ആശയങ്ങള്‍ക്കായിരിക്കും അയാള്‍ പ്രാധാന്യം നല്‍കുന്നത്. പ്രായോഗിക ക്ഷമതയെ വകവയ്‌ക്കാതെ പോലും സിദ്ധാന്തങ്ങള്‍ നിര്‍മിക്കുന്നതിലും അന്തര്‍മുഖര്‍ ഏര്‍പ്പെട്ടെന്നുവരാം. ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിലും ഇവര്‍ ആത്മനിഷ്ഠമായ മുന്‍വ്യവസ്ഥകള്‍ പാലിക്കുന്നവരായിരിക്കും. വസ്തുക്കളെ വിലകുറച്ചു കാണുന്നതിനാല്‍ അവയോടുള്ള ഇഷ്ടം പരോക്ഷമായിട്ടേ പ്രകടമാക്കൂ. എന്നാല്‍ അനിഷ്ടത്തിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടാകും.

ഇന്ദ്രിയാനുഭൂതങ്ങള്‍ക്ക് പൊതുവെ മറ്റുള്ളവര്‍ കല്‍പ്പിക്കുന്ന അര്‍ത്ഥമായിരിക്കില്ല അന്തര്‍മുഖര്‍ നല്‍കുന്നത്. വൈയക്തികമായ മുന്‍ ഉപാധികളാലോ അബോധ തലത്തിന്റെ പ്രേരണകള്‍ മൂലമോ അവയ്‌ക്ക് പുതിയ അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചേക്കാം. കലാസൃഷ്ടിയില്‍ സംഭവിക്കുന്ന ബിംബകല്‍പ്പന ഉദാഹരണമാണ്. അനശ്വരതയുടെ മാനദണ്ഡമുപയോഗിച്ച് തത്ത്വദര്‍ശികള്‍ അവയ്‌ക്ക് അയഥാര്‍ത്ഥത കല്‍പ്പിക്കുന്ന നിലപാടും ഇവിടെ പ്രസക്തമാകുന്നു.

അന്തര്‍മുഖരുടെ ഉള്‍ക്കാഴ്ചയാവട്ടെ പുറം ലോകത്തേക്കല്ല, അന്തരംഗത്തിലേക്കാണ്, പ്രത്യേകിച്ച് അബോധത്തിലെ വാസ്തവികമായിട്ടുള്ള ഉള്ളടക്കത്തിലേക്കാണ് തിരിയുന്നത്. ഇവിടെ അന്തര്‍മുഖന്‍ എത്തിച്ചേരുന്നത് ഉള്‍ക്കാഴ്ചയുടെ സ്രോതസ്സിലേക്കാണ്.

അന്തര്‍മുഖത്വം ഉപകാരപ്രദം

അന്തര്‍മുഖരെ ആക്ഷേപപൂര്‍വ്വം സ്വാര്‍ത്ഥമതികളായും അഹങ്കാരികളായും ചിലര്‍, പ്രത്യേകിച്ച് ബഹിര്‍മുഖരായിട്ടുള്ളവര്‍ ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ലോകം സ്വതവേ നിലനില്‍ക്കുന്നതല്ല, മനുഷ്യന്റെ അനുഭവങ്ങളിലാണ് അയാളുടെ ലോകം വര്‍ത്തിക്കുന്നതെന്നാണ് യുങ് അഭിപ്രായപ്പെടുന്നത്. അതിനാല്‍ ലോകത്തെ സ്വീകരിക്കുന്നതില്‍ അന്തരംഗത്തിലും പങ്കുണ്ട്. മാത്രമല്ല, സ്വയം തിരിച്ചറിയാനും, സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താനും മനസ്സിനെ പാകപ്പെടുത്താനും അന്തര്‍മുഖത്വം ഉപകാരപ്രദമാണ്. സ്വയം തിരിച്ചറിയാനുള്ള മനുഷ്യന്റെ സാധ്യത പ്രകൃതിയുടെ വരദാനമാണ്.

ബാഹ്യഘടനയോട് സമ്പൂര്‍ണമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ബഹുര്‍മുഖരുടെ ദോഷവശവും, അമിതമായ ആത്മനിഷ്ഠത മൂലം അന്തര്‍മുഖരിലുണ്ടാകുന്ന അഹിതകരമാകുന്ന പ്രവണതയും യുങ് ചൂണ്ടിക്കാട്ടുന്നുണ്ട്. ബാഹ്യഘടന താല്‍ക്കാലികമായിട്ടെങ്കിലും ചിലപ്പോള്‍ ക്രമവിരുദ്ധമായ അവസ്ഥ പ്രാപിച്ചേക്കാം. ഈ സാഹചര്യത്തില്‍ ബഹിര്‍മുഖര്‍ സ്വാഭാവികമായിത്തന്നെ വിലക്ഷണമായ പെരുമാറ്റങ്ങള്‍ക്ക് വിധേയരാകുന്നു. മനുഷ്യരുടെ മൂല്യബോധം പ്രത്യേക സാമൂഹിക സാഹചര്യങ്ങള്‍ക്കോ വ്യക്തിഗത ചിന്തകള്‍ക്കോ അനുസരിച്ചുള്ളതല്ല. അത് മാനവ ജീവിതത്തിന്റെ സാര്‍വ്വത്രിക നിയമങ്ങള്‍ക്കനുസൃതമാണ്. ഇവരുടെ ഏകപക്ഷീയത അമിതമാകുമ്പോള്‍ അത് സ്വന്തം വ്യക്തിത്വത്തെത്തന്നെ ഹനിക്കുന്നതായി മാറും എന്നതാണ് മറ്റൊരു പ്രശ്‌നം. ബഹിര്‍മുഖര്‍ വൈയക്തിക താല്‍പ്പര്യങ്ങളുടെ യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട് ബാഹ്യസാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്നതുമൂലം സ്വന്തം വ്യക്തിത്വം അസ്വാഭാവികമായിത്തീരുന്നതാണ്. അത് വിഷയലോകത്തേക്ക് ലയിച്ചുപോകുന്നതു കാരണം മാനസിക വിഭ്രാന്തിക്ക് വിധേയമാകുന്നതാണ്.

മനോവൃത്തികളെ വസ്തുനിഷ്ഠതയോ ആത്മനിഷ്ഠതയോ നിയന്ത്രിക്കുന്നത് വ്യക്തിക്ക് ഹാനികരമാകുന്ന അവസ്ഥയില്‍ അബോധതലം ഇതിന് പരിഹാരക്രിയകള്‍ ചെയ്യുന്നതാണെന്ന് യുങ് പറയുന്നുണ്ട്. ബഹിര്‍മുഖത്വം മൂലം വ്യക്തിക്ക് സ്വാഭാവികമായിട്ടുള്ളതും എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടതുമായ ഉദ്ദേശങ്ങള്‍, ആവശ്യങ്ങള്‍, വൈകാരിക താല്‍പ്പര്യങ്ങള്‍ എന്നിവയിലേക്ക് ലിബിഡോയെ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതാണ്. അന്തര്‍മുഖന്റെ കാര്യത്തില്‍ പുറംലോക യാഥാര്‍ത്ഥ്യത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന വിധത്തില്‍ ലിബിഡോയെ പ്രവര്‍ത്തിപ്പിക്കുന്നു. ഇപ്രകാരത്തിലുള്ള അബോധത്തിന്റെ പരിശ്രമത്തെയും നിഷേധിക്കുമ്പോഴാണ് മാനസിക സമനില നഷ്ടപ്പെടുന്നത്.

(യുങ്ങിന്റെ അബോധം ഉള്‍ക്കൊള്ളുന്നത്)

Tags: Carl Gustav Jungsigmund freudIntroverted-extroverted personalitiesPsychological types
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Varadyam

യുങിന്റെ സ്വത്വസാക്ഷാത്കാരവും ഭാരതീയ ദര്‍ശനവും

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

പുതിയ വാര്‍ത്തകള്‍

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.