കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. സഹോദരനായ സലിം കുമാറിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.’ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്‌ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………’-മമ്മൂട്ടി കുറിച്ചു.
ശനിയാഴ്‌ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം.
















