ചാരുംമൂട് (ആലപ്പുഴ): ചത്തിയറ വിഎച്ച്എസ്എസ് സ്ഥാപക മാനേജര്‍ കൊപ്പാറ എസ്. നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡിന് ഭാരതത്തിന്റെ മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന ഡോ. ടെസി തോമസ് അര്‍ഹയായി. സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 25,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 11ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് കെ. സുരേഷ്‌കുമാര്‍ സമ്മാനിക്കും.
















