കൊച്ചി: സംസ്ഥാന പ്രോസിക്യൂഷന്‍ (അഡ്മിനിസ്ട്രേഷന്‍) ഡയറക്ടറായി അനീഷ് എം.ഡി ചുമതലയേറ്റു. കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറയിലെ മൂന്ന്കല്ലിങ്കല്‍ വീട്ടില്‍ ഡേവിഡ്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകനാണ്. 2000ല്‍ എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. വൈക്കം കോടതിയില്‍ കെ.വി. ഗോപാലകൃഷ്ണന്‍ നായര്‍, എസ്.എന്‍. ജയചന്ദ്രന്‍ എന്നിവരുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി 2007ല്‍ നിയമനം ലഭിക്കുകയും ഇടുക്കി, പീരുമേട്, ഏറ്റുമാനൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും, തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്ഥാനക്കയറ്റം ലഭിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (അഡ്മിന്‍) ആയി നിയമിക്കപ്പെട്ടത്.
ഭാര്യ: സിജിമോള്‍ എ.എസ്. മക്കള്‍: അഭിനവ്, അഭിനന്ദ്, അഭിറാം.












