Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Jun 6, 2026, 03:46 pm IST
inKerala, Pathanamthitta

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിദ്യാലയങ്ങളില്‍ ഇക്കുറിയും കുട്ടികള്‍ കുറയാന്‍ സാധ്യത. മലയോര മേഖലയിലെ സ്‌കൂളുകളിലാകും ഇത് കൂടുതലായും പ്രതിഫലിക്കുക. ആറാം പ്രവൃത്തിദിന കണക്കെടുപ്പിനായി കാത്തിരിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക കണക്കുകളില്‍ കുട്ടികളുടെ കുറവാണ് കാണുന്നത്. സംസ്ഥാനത്തു തന്നെ കുട്ടികളുടെ എണ്ണത്തില്‍ ഏറ്റവും കുറവുള്ള ജില്ലയാണ് പത്തനംതിട്ട.

കാരണങ്ങള്‍ നിരവധി
പല വീടുകളിലും കുട്ടികളുടെ എണ്ണം കുറവാണ്. കൂടാതെ അണ്‍ എയ്ഡഡ് മേഖലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാനാണ് മിക്ക മാതാപിതാക്കള്‍ക്കും താത്പര്യം. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നുള്ളു. ഇത് സമൂഹത്തില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നു എന്ന വിമര്‍ശനം അധികൃതരും ഉള്‍കൊള്ളുന്നില്ല.

കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസില്‍ വാര്‍ഷികം ആഘോഷിച്ചു ഏറ്റവും കുറച്ച് കുട്ടികള്‍ പ്രവേശന ം നേടിയത് പത്തനംതിട്ടയിലാണ്. ഇത്തവണ 3500നും 4000നും ഇടയില്‍ കുട്ടികള്‍ മാത്രമേ ഒന്നാം ക്ലാസില്‍ എത്തിയിട്ടുള്ളൂവെന്നാണ് സൂചന.

പ്രൈമറി സ്‌കൂളുകള്‍
60 % പ്രൈമറി വിദ്യാലയങ്ങളിലും മതിയായ കുട്ടികളില്ലാത്ത സാഹചര്യമാണുള്ളത്. 414 എല്‍പി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 159 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 206 എയ്ഡഡ് സ്‌കൂളുകളും 50 അണ്‍എയ്ഡഡ് സ്‌കൂളുകളുമാണ്. ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളുമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളില്‍ എല്ലാവര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് ഘട്ടംഘട്ടമായി അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളെയും ബാധിക്കുന്നു.

എസ്എസ്എല്‍സി
കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനായിരത്തില്‍ താഴെ കുട്ടികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. പത്താംക്ലാസ് കഴിഞ്ഞ് പുറത്തു പോകുന്ന കുട്ടികളുടെ പകുതി എണ്ണം പോലും ഏതാനും വര്‍ഷങ്ങളായി ഒന്നാം ക്ലാസിലേക്ക് വരുന്നില്ല. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ തന്നെ ഒരു വിഭാഗം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രതിസന്ധിയില്ലാതെ നീങ്ങുന്നുമുണ്ട്.

ഗ്രാമങ്ങളില്‍ പേരിനുമാത്രം
ഗ്രാമീണ മേഖലകളിലെ പ്രൈമറി സ്‌കൂളുകളില്‍ പോലും കുട്ടികളുടെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. പത്തില്‍ താഴെ കുട്ടികളുള്ള നിരവധി സ്‌കൂളുകള്‍ ജില്ലയിലുണ്ട്. ഒരു കുട്ടി പോലും അഡ്മിഷന്‍ എടുക്കാത്തതിനാല്‍ പൂട്ടിപ്പോയ വിദ്യാലയങ്ങളും പത്തനംതിട്ടയിലുണ്ട്.

സ്ഥിരാദ്ധ്യാപകര്‍ പരിമിതം
കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവു കാരണം പൊതുവിദ്യാലയങ്ങളില്‍ സ്ഥിരനിയമനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. പ്രഥമാദ്ധ്യാപകനെപ്പോലും സ്ഥിരപ്പെടുത്താനാകാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഒരു പ്രഥമാദ്ധ്യാപകനു തന്നെ ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നല്‌കേണ്ട സാഹചര്യവുമുണ്ടായി. എയ്ഡഡ് വ്യക്തിഗത മാനേജ്‌മെന്റുകളിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി സ്ഥിര നിയമനം നടക്കാത്തതിനാല്‍ ദേശീയ ഗൈനെക്കോളജി കോണ്‍ഫറന്‍സ് പ്രമോഷനും ഇല്ല.

ഇക്കാരണത്താല്‍ പ്രഥമാദ്ധ്യാപകര്‍ സര്‍വീസില്‍ നിന്നു വിരമിക്കുമ്പോള്‍ പകരം വയ്‌ക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. പ്രൈമറി വിദ്യാലയങ്ങളിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്.

സ്ഥിരം നിയമനമില്ല
കുട്ടികള്‍ കുറവായ സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ നല്‍കില്ല. എന്നാല്‍ താത്കാലിക നിയമനം അനുവദിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകന്‍ മാത്രമേ സ്ഥിര നിയമനത്തിലുണ്ടാകാറുള്ളൂ. മറ്റുള്ളവരെ യോഗ്യത അടിസ്ഥാനപ്പെടുത്തി ദിവസ വേതനത്തിൽ നിയമിക്കുന്നതാണ് പതിവ്.

Tags: teachersStudentsSchool
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.