Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

അക്ഷയ്‌കൃഷ്ണ പി.എസ്.byഅക്ഷയ്‌കൃഷ്ണ പി.എസ്.
Jun 5, 2026, 11:42 am IST
inSamskriti

ഭാരതീയ ഇതിഹാസ, പുരാണങ്ങള്‍ പ്രകൃതിയെ കേവലം ഭൗതിക വസ്തുവായല്ല, മറിച്ച് ജീവന്റെയും ഈശ്വരീയതയുടെയും പ്രകാശനമായാണ് കണ്ടത്. ഭാരതീയ സംസ്‌കൃതി തന്നെ ആരണ്യകങ്ങളോട് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ചതുരാശ്രമങ്ങളില്‍ വിദ്യാഭ്യാസ കാലഘട്ടമായ ബ്രഹ്മചര്യം കുലപതികളായ മഹര്‍ഷീശ്വരന്മാരുടെ വനപര്‍ണശാലകളോട് അനുബന്ധിച്ചായിരുന്നെങ്കില്‍, ജീവിത സായാഹ്നത്തിലെ വാനപ്രസ്ഥവും പേരു സൂചിപ്പിക്കുംപോലെ വനബന്ധിയായിരുന്നു. ഇതിഹാസങ്ങളിലായാലും കാളിദാസകാവ്യങ്ങളിലായാലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം ആഴത്തില്‍ നിഴലിടുന്നു.

മാനും മനുഷ്യനും മാത്രമല്ല മുല്ലവള്ളിയും തേന്മാവും സിംഹവും സിംഹപരാക്രമരായ കുഞ്ഞുങ്ങളും ഏകമനസ്സായി എവിടെയും സഹവര്‍ത്തിക്കുന്നതായിരുന്നു പൗരാണിക ഭാരതീയ ജീവനം. പരിസ്ഥിതി സംരക്ഷണത്തിന് നമ്മുടെ പൂര്‍വ്വികര്‍ എത്ര പ്രാധാന്യം നല്‍കിയിരുന്നെന്ന് ഇവയെല്ലാം അടിവരയിടുന്നു.

ഭാരതീയമായ പഞ്ചഭൂത ദര്‍ശനം തന്നെ പരിസ്ഥിതിപ്രധാനമാണ്. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ഈ പഞ്ചഭൂതങ്ങളാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ഇവ അഞ്ചിനേയും ഈശ്വരീയ ചൈതന്യമുള്ളവയായി കണ്ട് ആരാധിക്കുകയും മലിനമാക്കാതെ സൂക്ഷിക്കുകയും വേണമെന്ന് വേദേതിഹാസപുരാണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ഭാരതീയ വൃക്ഷാരാധനയുടെ അടിസ്ഥാനം വനസംരക്ഷണത്തില്‍ കുറഞ്ഞൊന്നുമല്ല. മരങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നത് പുണ്യമായി കരുതിയവരാണ് നമ്മുടെ പൂര്‍വ്വികര്‍. ‘വൃക്ഷായുര്‍വേദം’ പോലുള്ള ഗ്രന്ഥങ്ങള്‍ സസ്യശാസ്ത്രത്തെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തില്‍ അറിവു പകരുന്നു. രാമായണത്തിലും മഹാഭാരതത്തിലും നാം കാണുന്ന ഋഷിമാരുടെ ആശ്രമങ്ങള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് എങ്ങനെയുന്നു പ്രതീകാത്മകമായി പഠിപ്പിക്കുന്നു. ഭൂമിയെ ഒരേസമയം അമ്മയും ദൈവവുമായി കണ്ട് ‘ഭൂമിദേവി’ എന്നു നമ്മള്‍ വിളിച്ചു. (മാതാ ഭൂമി പുത്രോഹം പൃഥിവ്യാ). അമ്മഭൂമിയുടെ മക്കളാകയാല്‍ നാമെല്ലാം ഏകോദരസഹോദരങ്ങളാണെന്ന്(വസുധൈവകുടുംബകം) ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നു. ചൂഷണം ചെയ്യാനുള്ളതല്ല പ്രകൃതി. മറിച്ച് അമ്മയെപ്പോലെ സ്‌നേഹിച്ച് സംരക്ഷിക്കേണ്ടതാണെന്ന സന്ദേശമാണിതു നല്‍കുന്നത്. പ്രകൃതിചൂഷണമെന്നത് പാശ്ചാത്യ ജീവിതശൈലിയുടെ ഭാഗമാണ്. നമ്മുടെ രീതി ദോഹനം ആയിരുന്നു, പൈക്കുട്ടി ആവോളം കുടിച്ചശേഷം അമ്മപ്പശുവിന്റെ അകിട്ടില്‍ മിച്ചമുള്ള പാല്‍ കറന്നെടുക്കുന്ന കനിവിന്റെ രീതിയാണ് ദോഹനം.

മൃഗങ്ങളെയും പക്ഷികളെയും ദേവന്മാരുടെ വാഹനങ്ങളാക്കിയതിലും മത്സ്യ, കൂര്‍മ്മ, വരാഹ, നരസിംഹങ്ങളെ അവതാരങ്ങളാക്കി ഇതിഹാസകവികളായ മഹാഋഷികള്‍ ചിത്രീകരിച്ചതും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും നിദര്‍ശനമാകുന്നു. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിച്ചവരാണല്ലോ അവര്‍. ഗംഗ, യമുന, കാവേരി തുടങ്ങിയ നദികളെ പുണ്യനദികളായി കണ്ട് ആരാധിച്ചവരാണ് നാം. പുരാതന കാലം മുതല്‍ക്കേ ജലസ്രോതസ്സുകളെ മലിനമാക്കാതെ സംരക്ഷിക്കാന്‍ നമുക്കു പ്രേരണയായത് ഈ സമീപനമാണ്.

 

Tags: Environmental visionEpic Myths
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരാണ് ശ്രീകൃഷ്ണന്‍

Samskriti

പരിസ്ഥിതിദര്‍ശനം: വിശ്വഗുരു ഭാരതം

Samskriti

പരിസ്ഥിതിദര്‍ശനം: ലോകം പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളിലേക്ക്

Samskriti

പരിസ്ഥിതിദര്‍ശനം: വനസ്ഥിതി സംരക്ഷണം

Samskriti

ഭാരതീയ പരിതഃസ്ഥിതി ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.