ന്യൂദല്‍ഹി: ജൂണ്‍ ആറിന് ദല്‍ഹിയില്‍ നടത്താന്‍ പോകുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനെതിരെ ഹിറ്റ് കോക്രോച്ച് (പാറ്റകളെ തുരത്തൂ) എന്ന ടാഗ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ കുട്ടികളെ പ്രകോപിപ്പിച്ച് സമരത്തിനിറക്കുന്നത് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളുമാണെന്ന് തുറന്നുകാട്ടുന്നതാണ് ഈ ടാഗില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍. കുട്ടികളെ വെച്ച് കലാപത്തിന് പ്രേരിപ്പിക്കുന്ന ഈ കളി തീക്കളിയാണെന്നും സമൂഹമാധ്യമത്തില്‍ താക്കീത് ഉയരുന്നുണ്ട്.
https://twitter.com/143jeniLove/status/2062561262811467899
പാറ്റകളുടെ രൂപത്തില്‍ കോട്ടിട്ട് വരുന്നവരുടെ മുഖം മൂടി അഴിച്ചുമാറ്റുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും മുഖങ്ങളാണ്. ഇത്തരത്തിലുള്ള വീഡിയോകളും ഈ ടാഗിന് കീഴില്‍ പങ്കുവെയ്‌ക്കപ്പെടുന്നു. ഒടുവിലൊടുവില്‍ കോണ്‍ഗ്രസ് നേതാക്കളും ആം ആദ്മി നേതാക്കളും കോക്രോച്ച് ജനതാപാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരുന്നുണ്ട്.
പാറ്റകള്‍ക്ക് നേരെ ഹിറ്റടിക്കുന്ന വീഡിയോയും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കുന്ന പാറ്റകളെ ചവിട്ടിയരയ്‌ക്കുന്ന വീഡിയോകളും വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്.
പാറ്റപാര്‍ട്ടി എന്ന് വിളിക്കപ്പെടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി രൂപീകരിച്ച അഭിജിത് ദീപ്കെ എന്ന യുവാവ് അമേരിക്കയില്‍ നിന്നും ജൂണ്‍ ആറിന് ദല്‍ഹിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സിജെപിയുടെ മുഖ്യവ്ക്താവ് എന്ന പേരില്‍ സൗരവ് ദാസ് എന്ന ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അതിനാടകീയമായാണ് ഈ പാര്‍ട്ടിയുടെ നീക്കങ്ങള്‍. ഇയാളാണ് വാര്‍ത്താസമ്മേളനത്തില്‍ അഭിജിത് ദീപ്കെ എന്ന സിജെപി രൂപീകരിച്ചയാള്‍ അമേരിക്കയില്‍ നിന്നും ജൂണ്‍ ആറിന് എത്തുമെന്നും അന്ന് ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം തുടങ്ങുമെന്നുമാണ് സൗരവ് ദാസ് പ്രഖ്യാപിച്ചിരിക്കുന്നത്.
















