ആലപ്പുഴ: കായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡിലാണ് സംഭവം. ശ്രീസദനത്തില്‍ രാജമ്മയെയും പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.
കുഞ്ഞ് രാജമ്മയുടെ കൈയിലിരിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.നായയുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ കാലിന് പരിക്കേറ്റു.
പ്രദേശത്ത് നിരവധിപേര്‍ക്ക് തെരുവുനായയുടെ ആക്രമണം നേരിട്ടതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















