India

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സ്വമേധയാ ഉള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ലെന്നും അത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച്, സ്വന്തം ഇഷ്ടപ്രകാരം ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്നവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് പോലീസ് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
പുനരധിവാസം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളികളുടെ സമ്മതം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

Recent Posts