
കൊച്ചി: വര്‍ദ്ധിച്ച് വരുന്ന വയോജനസംഖ്യ മുന്‍നിര്‍ത്തി പ്രത്യേക വയോജന ക്ഷേമ വകുപ്പ് രൂപവല്‍കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് ഗവ. ആയുര്‍വേദ റിട്ട. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ അഭിനന്ദനം. വയോജന ആരോഗ്യ സംരക്ഷണത്തിലും ജീവിത ഗുണമേന്മ ഉയര്‍ത്തുന്നതിലും ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ആയുര്‍വേദത്തിന് വകുപ്പിന്റെ ആരോഗ്യ പദ്ധതികളില്‍ അര്‍ഹമായ മുന്‍ഗണന നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എറണാകുളം ഹോട്ടല്‍ ആന്റണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഡോ.സി.ആര്‍. രവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ.എം. മാധവന്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. ശ്രീനിവാസന്‍, രക്ഷാധികാരി ഡോ. എം.പി. മിത്ര, ട്രഷറര്‍ ഡോ. വി.ജി. ജയരാജ്, വൈസ് പ്രസിഡന്റുമാരായ ഡോ. എസ്. സത്യശീലന്‍, ഡോ. ലിസ്സമ്മ മാത്യു, ജോ. സെക്രട്ടറിമാരായ ഡോ. എന്‍.എല്‍. സബാസ്റ്റ്യന്‍, ഡോ. കെ. ഉസ്മാന്‍, വനിതാ കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ഡോ.എം. പുഷ്പവല്ലി, ഡോ. എം.കെ. ജോയി, ഡോ. എ. സുരേഷ് കുമാര്‍, ഡോ.സൈനുലാബ്ദീന്‍, ഡോ. പി. സുമാദേവി, ഡോ. ടി.ജെ. സെബാസ്റ്റ്യന്‍, ഡോ.കെ.ആര്‍. പ്രകാശന്‍, ഡോ. കെ.പി. മുഹമ്മദ് സലിം, ഡോ. കോശിക്കുഞ്ഞ്, ഡോ. ആര്‍. ഹരീഷ്‌കുമാര്‍, ഡോ. ഇ.എം. സെയ്ത്, ഡോ. എസ്. ലളിതാംബിക, ഡോ. ടി.കെ. മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.എന്‍. സുന്ദരേശ്വരന്‍ നായര്‍ സ്വാഗതവും ഡോ. യു.എം. പൊന്നന്‍ കൃതജ്ഞതയും പറഞ്ഞു.