Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 08:59 am IST
in Kerala, BMS
ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജ്യോതിഷത്തെ തകര്‍ക്കുന്ന അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജ്ജന നിയമത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ എറണാകുളം ബിഎംഎസ് സംസ്ഥാന ഓഫീല്‍ ചേര്‍ന്ന ജ്യോതിഷ താന്ത്രിക സമന്വയ സംഗമം തീരുമാനിച്ചു. നിയമത്തിന്റെ മറവില്‍ ജ്യോതിഷം, തന്ത്രം, വാസ്തു മുതലായ ശാസ്ത്രങ്ങളെ അന്ധവിശ്വാസമെന്ന് മുദ്രകുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന കരിനിയമത്തിനെതിരായി ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ (ബിജെവിഎസ്-ബിഎംഎസ്) നേതൃത്വത്തിലാണ് സംഗമം നടത്തിയത്.

ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ഈ നിയമം പ്രബല്യത്തില്‍ വന്നാല്‍ ഭാരതീയ ജ്യോതിഷം-താന്ത്രികം- വാസ്തു ശാസ്ത്രം കൈകാര്യം ചെയ്യുന്നവരെ ശത്രുതാ മനോഭാവത്തോടുകൂടി കള്ളക്കേസുകളില്‍ കുടുക്കി ജീവിതം വഴിമുട്ടിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ശിവജി സുദര്‍ശന്‍ പറഞ്ഞു. അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പൂജയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതരിരെ കടുത്ത ശിക്ഷ ലഭിക്കാനുള്ള നിയമമുള്ളപ്പോള്‍ ദുഷ്ടലാക്കോട് കൂടിയാണ് ഈ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് ബിജെവിഎസ് സംസ്ഥാന പ്രസിഡന്റ് എം. സുധീഷ് പണിക്കര്‍ പറഞ്ഞു. എല്ലാ ജ്യോതിഷ തന്ത്രിക സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കുടജാദ്രി മഠം രാജാജെ ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരി അധ്യക്ഷത വഹിച്ചു. ബില്ലിന് എതിരെ ബ്രഹ്‌മദത്തന്‍ പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി രാജാ ജെ. അയ്യര്‍, സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി രജീഷ് കൃഷ്ണ, വിവിധ ജ്യോതിഷ താന്ത്രിക സംഘടനാ നേതാക്കളായ മുരളീധര പണിക്കര്‍, ലാല്‍ പ്രസാദ് ഭട്ടതിരി, ജി. നിശികാന്ത്, കരുണദാസ്, ബാലകൃഷ്ണ വാര്യര്‍, ദിലീപന്‍ നാരായണന്‍ നമ്പൂതിരി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ എം.മോഹനന്‍, സാബു വാസുദേവ്, അത്തിമറ്റം പ്രദീപ് നമ്പൂതിരി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, നാരായണ ശര്‍മ്മ, അജിത്ത്കുമാര്‍, ലാല്‍പ്രസാദ് ഭട്ടതിരി, കൂറ്റനാട് രാവുണ്ണി പണിക്കര്‍, ആര്‍. സോമശേഖരന്‍പിള്ള, രജീഷ്‌കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുരളീധരന്‍ സമരസമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരി (ചെയര്‍മാന്‍), രജീഷ്‌കൃഷ്ണ (ജനറല്‍ കണ്‍വീനര്‍). സദാശിവന്‍ പിള്ള (ഖജാന്‍ജി), ദിലീപന്‍ നാരായണന്‍, നിശികാന്ത്, മോഹനന്‍, ലാല്‍ പ്രസാദ് (വൈസ് ചെയര്‍മാന്‍മാര്‍), പ്രദീപ്, ഓമനക്കുട്ടന്‍, ഉദയ ശര്‍മ്മ, ഉഷ കുമാരി (കണ്‍വീനര്‍മാര്‍), ബിജു, പ്രീത, അശോക് കുമാര്‍, ഹരിനാരായണന്‍, വിജീഷ്, രാജഗോപാല്‍, രതീഷ്, മുരളിധരന്‍, നന്ദകുമാര്‍, ഷിനോജ് പണിക്കര്‍, ഷാജി കൃഷ്ണന്‍, ബൈജു (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിഎംഎസ്).ജ്യോതിഷ താന്ത്രിക സമന്വയ സംഗമംSuperstition and Immorality Eradication ActMove to destroy astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശ്വാസങ്ങളുടെ വിചാരണയോ?

Kerala

ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യം തിരിച്ചറിയണം: ബിജെവിഎസ്

Kerala

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.