Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 06:01 am IST
inFootball

ബ്യൂണെസ്‌ഐറിസ്: ചാമ്പ്യന്‍ ടീം അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്‌ബോള്‍ 2026നുള്ള ടീം റെഡി. അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച ടീമിനെ ലോക സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി ആയിരിക്കും നയിക്കുക. മെസിയുടെ ആറാം ലോകകപ്പ് ആണിത്.

കഴിഞ്ഞ തവണ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന മൂന്നാം ലോക കിരീടം സ്വന്തമാക്കിയത്. അന്നും പരിശീലകന്‍ സ്‌കലോനിക്ക് കീഴിലായിരുന്നു ടീമിന്റെ നേട്ടം. അക്കൊല്ലം ഏറ്റവും മികച്ച പ്ലേയര്‍ക്കുള്ള സ്വര്‍ണ പന്ത് ലഭിച്ചത് അര്‍ജന്റീന നായകന്‍ മെസിക്കായിരുന്നു. കൂടാതെ ലോകകപ്പിന്റെ ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് നേടിയിരുന്നു.

ഇതുവരെ 26 മത്സരങ്ങളില്‍ കളിച്ച മെസി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമായി റിക്കാര്‍ഡിട്ടു കഴിഞ്ഞു. ലോകകപ്പ് പുരോഗമിക്കുന്ന വേളയില്‍ മെസിക്ക് പ്രായം 39 തികയും. മെസിയെ കൂടാതെ ആറാം ലോകകപ്പില്‍ കൡക്കുന്ന മറ്റൊരു താരം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്.

2022ല്‍ ഖത്തറില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു അത്. 1978, 1986 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് അര്‍ജന്റീന ലോക കപ്പ് നേടിയത്.

ഇത്തവണത്തെ യൂറോപ്പ ലീഗ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുടെ കാവല്‍ക്കാരന്‍ കൂടിയായ എമിലിയാനോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ പ്രധാന ഗോളി. പ്രതിരോധത്തില്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും ടോട്ടനത്തിന്റെ ക്രിസ്റ്റിയന്‍ റൊമീറോയും ഉള്‍പ്പെടുന്നു. കാല്‍മുട്ടിലെ പരിക്ക് കാരണം റൊമീറോ കഴിഞ്ഞ സീസണില്‍ കളിച്ചിട്ടില്ല.

മദ്ധ്യനിരയിലേക്കെത്തിയാല്‍ ലിവര്‍ താരം അലെക്‌സിസ് മാക്ക്അലിസ്റ്റര്‍, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. മെസിക്കൊപ്പം ആല്‍ബിസെലെസ്റ്റെയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹൂലിയന്‍ അല്‍വാരസും ലൗത്താരോ മാര്‍ട്ടിനെസും കൂട്ടിനുണ്ടാകും. കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ടീമിലെ 17 പേര്‍ ഇത്തവണയും ഉണ്ട്. മുന്നേറ്റ താരങ്ങളായ പോളോ ഡിബാല, എമി ബ്യെന്‍ഡിയ, ഫ്രാങ്കോ മാസ്റ്റാന്റ്വോനോ എന്നിവരാണ് പരിക്ക് കാരണം ഒഴിവാക്കേണ്ടിവന്ന പ്രധാന താരങ്ങള്‍.

ലോകകപ്പ് പ്രാഥമി റൗണ്ടില്‍ ഗ്രൂപ്പ് ജെയിലാണ് അര്‍ജന്റീന. 17ന് അള്‍ജീരിയക്കെതിരെയാണ് ആദ്യ മത്സരം 22ന് ഓസ്ട്രിയയുമായും 28ന് ജോര്‍ദാനെതിരെയും കളിക്കും.

അര്‍ജന്റീന ടീം
ഗോള്‍കീപ്പര്‍മാര്‍- എമിലിയാനോ മാര്‍ട്ടിനെസ്, യുവാന്‍ മൂസ്സോ, ജെറെനിമോ റുള്ളി

പ്രതിരോധ നിര- നിക്കോലാസ് ഒട്ടോമെന്‍ഡി, ക്രിസ്റ്റിയന്‍ റൊമീറോ, ഗോന്‍സാലോ മൊണ്ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവേല്‍ മൊളീന, ലിയണാര്‍ഡോ ബലേര്‍ഡി, ഫാകുന്‍ഡോ മെദിന

മദ്ധ്യനിര- ലിയാന്‍ഡ്രോ പരഡേസ്, റോഡ്രിഗോ ഡി പോള്‍, അലെക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, വാലെന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എസെക്വേല്‍ പലാസിയോസ്

മുന്നേറ്റനിര- ലയണല്‍ മെസി, ഹൂലിയന്‍ അല്‍വാരസ്, ലൗത്താരോ മാര്‍ട്ടിനെസ്, നിക്കോളാസ് ഗോന്‍സാലെസ്, തിയാഗോ അല്‍മാന്‍ഡ, ജിയുലിയാനോ സിമിയോണ്‍, നിക്കോ പാസ്, ജോസ് മാനുവല്‍ ലോപ്പസ്‌

Tags: FIFA World Cup 2026Lionel MessiArgentina football teamAlbiceleste 26
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.