Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 12:28 pm IST
in India

ബെംഗളുരു: രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാവിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് മന്ത്രിമാര്‍ക്കുമായി ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിന് ശേഷമായിരുന്നു സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിക്കും.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രഭാതഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും. സംസ്ഥാത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച യോഗം സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് അരങ്ങേറിയത്.

കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തില്‍ സിദ്ധരാമയ്യ അധികാര കൈമാറ്റത്തിന് തയാറാണെന്ന സൂചനകള്‍ നല്‍കിയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ സിദ്ധരാമയ്യ രാജി വയ്‌ക്കുമെന്നാണ് സൂചന. അധികാര കൈമാറ്റത്തില്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നും പരസ്‌പര ധാരണയോടും ഐക്യത്തോടുമാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നുമുള്ള സന്ദേശം നല്‍കാനാണ് ഇത്തരമൊരു പ്രഭാത ഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും എന്നാണ് സൂചന.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രിമാരായ എം സി സുധാകരന്‍, ബൈരാതി സുരേഷ്, സന്തോഷ് ലാദ്, രാംലിംഗ റെഡ്ഡി തുടങ്ങിയവര്‍ പ്രഭാത ഭക്ഷണ യോഗത്തിനെത്തിയിരുന്നു.

ഡി കെ ശിവകുമാറിനെ അതീവ ഊഷ്‌മളമായാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. ശിവകുമാറാകട്ടെ അദ്ദേഹത്തിന്റെ പാദം തൊട്ട് തൊഴുത് അനുഗ്രഹങ്ങളും തേടി. ഇരുവരും പരസ്‌പരം ആശ്ലേഷിക്കുകയും സുഖാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തു.

അതേസമയം മുഖ്യമന്ത്രി ഇന്ന് രാജി വയ്‌ക്കുമോ എന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു യോഗത്തിനെത്തിയ മന്ത്രി സതീഷ് ജര്‍കിഹോളി പ്രതികരിച്ചത്.

വളരെ ലളിതമായ ഒരു പ്രഭാത വിരുന്നാണ് സിദ്ധരാമയ്യ ഒരുക്കിയിരുന്നത്. ഇഡ്‌ഡലിയും വടയും സാമ്പാറും ഉപ്പുമാവും മറ്റുമായിരുന്നു വിഭവങ്ങള്‍. വിരുന്നില്‍ ഉപമുഖ്യമന്ത്രിഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ജി പരമേശ്വരയുമാണ് അദ്ദേഹത്തിന് ഇടത്തും വലത്തുമായി ഇരുന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദത്തിലേക്ക് പരമേശ്വരയുടെ പേരും ചര്‍ച്ചയായിരുന്നു.

എന്നാൽ രണ്ടരവർഷം കഴിഞ്ഞാൽ സ്ഥാനം മാറാമെന്ന ധാരണയുള്ളതിനാൽ, പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ രാജിവെക്കണമെന്ന് ഖാർഗെ നിർദേശിച്ചതായാണ് അറിയുന്നത്. കോൺഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രിയുള്ളത്. കർണാടകയിലെ പ്രമുഖ ജാതിവിഭാഗമായ കുറുബ ഗൗഡയിൽ നിന്നുള്ള സിദ്ധാരാമയ്യയെ പിണക്കാതെ അനുനയിപ്പിക്കാനായിരുന്നു ആദ്യം മുതൽ കോൺഗ്രസ് ശ്രമിച്ചത്.

സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാ സീറ്റും കർണാടകയിൽ എം.എൽ.സി.യായ മകൻ യതീന്ദ്രയ്‌ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് സൂചന.

Tags: SiddaramaiahDK SivakumarKarnataka Chief MinisterKarnataka leadership change
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

India

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

India

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.