Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായിയുടെ തലസ്ഥാനത്തെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വിശദീകരണം തേടി .സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

ഫോണിലൂടെ വിഷയത്തില്‍ ഡിജിപി വിശദീകരണം നല്‍കിയതായാണ് വിവരം.ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

ആക്രമണത്തില്‍ ഇ ഡി ഉദ്യോഗസ്ഥനും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്.

 

Recent Posts