Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 27, 2026, 09:23 am IST
inEditorial

അട്ടപ്പാടിയിലെ മധു എന്ന വനവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു പറ്റം ആളുകള്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ഹതഭാഗ്യനായിരുന്ന ആ യുവാവിന്റെ ബന്ധുക്കള്‍ മാത്രമല്ല, മനുഷ്യ സ്‌നേഹികളെല്ലാം സ്വാഗതം ചെയ്യും. വിചാരണക്കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചിന്ത നീതിബോധമുള്ള എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആ ചിന്തയാണ് ഈ വിധിയിലൂടെ ഹൈക്കോടതി തിരുത്തിയിരിക്കുന്നത്. കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. മണ്ണാര്‍ക്കാട് വിചാരണക്കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചത്. പതിനാറാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുന്നു.

വിചാരണക്കോടതി ഇയാള്‍ക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. പ്രതികള്‍ മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

കീഴ്‌ക്കോടതി വിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നും, പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നിട്ടും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചത് നിയമത്തിന്റെ നീണ്ട കരങ്ങള്‍ക്ക് കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനുമുള്ള കരുത്തുണ്ടെന്ന് തെളിയിക്കുന്നു. നിഷ്ഠുരമായ പല കുറ്റകൃത്യങ്ങളില്‍ നിന്നും സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. നിയമവാഴ്ച ഉറപ്പു വരുത്തുന്നതില്‍ ഭരണാധികാരികള്‍ക്കുള്ള അനാസ്ഥയും, അന്വേഷണത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന വീഴ്ചയുമൊക്കെയാണ് ഇതിന് കാരണം. മധുവിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുമോയെന്ന ആശങ്ക ഉയര്‍ന്നുവന്നിരുന്നു.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അങ്ങ് ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും, സമ്പൂര്‍ണ്ണ സാക്ഷരതയും പ്രബുദ്ധതയും കളിയാടുന്ന കേരളത്തില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്നും പ്രചരിപ്പിക്കുന്ന വ്യവസ്ഥാപിത രാഷ്‌ട്രീയക്കാരും, അത് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുമാണ് കേരളത്തിലുള്ളത്. മധുവിന്റെ പൈശാചികമായ കൊലപാതകം ഈ അവകാശവാദത്തിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. മധുവിന്റെ കൊലപാതകത്തിന് മുന്‍പും പിന്‍പും ഇത്തരം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥാപിത ശക്തികള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള സവിശേഷമായ പൊതുബോധത്തിന്റെ മറവില്‍ കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും മധുവിന്റെ കാര്യത്തില്‍ അതിന് കഴിഞ്ഞില്ല.

മധുവിന്റെ കേസിലെ ഹൈക്കോടതിയുടെ വിധിന്യായം പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മധുവിന് നേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിതശക്തി ഏറ്റവും വ്യക്തമായ രൂപത്തില്‍ പ്രകടിപ്പിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാര്‍ നിയന്ത്രിക്കപ്പെടേണ്ടവരോ ശിക്ഷിക്കപ്പെടേണ്ടവരോ അല്ല. അവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടവരാണ്. നിയമപ്രകാരം തുല്യ അന്തസ്സിന് അര്‍ഹതപ്പെട്ടവരാണ്. ഇതില്‍ നിന്നൊക്കെ കേരളീയ സമൂഹം എത്രത്തോളം അകലെയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് മധുവിന്റെ മരണം. കോടതിയുടെ ഈ വാക്കുകള്‍ വിവേചനങ്ങളെ ബോധപൂര്‍വ്വം നിലനിര്‍ത്തിയും അനീതികളെ പ്രോത്സാഹിപ്പിച്ചും ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: Kerala High courtAttappadi Madhu case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.