
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. പുരുഷവിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ ആറാം നമ്പര്‍ താരവുമായ ഡാനില്‍ മെദ്വദേവ് പുറത്ത്.
ഓസ്‌ട്രേലിയന്‍ വൈല്‍ഡ് കാര്‍ഡ് താരംആദം വാള്‍ട്ടനാണ് മെദ്വദേവിനെ അട്ടിമറിച്ചത്. സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാമിലെ ഏറ്റവും വലിയ അട്ടിമറിയാണിത്. മറ്റൊരു മത്സരത്തില്‍ ക്രിസ് ഗാരിനെ പരിജായപ്പെടുത്തി അമേരിക്കയുടെ ലേണര്‍ ടീന്‍ രണ്ടാം റൗണ്ടില്‍ സ്‌കോര്‍ 6-0, 2-6, 6-0, 6-2. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലെങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയിനിന്റെ ജസിക്ക ബോസസിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 6-4, 6-2. എലിന സ്വിറ്റോലിന കടുത്ത പോരാട്ടത്തിനൊടുവില്‍ ജയം കണ്ടു. നാലാം സീഡ് കൊക്കോ ഗൗഫ്, 16-ാം സീഡ് നവോമി ഒസാക്ക, ഇഗ സ്വായിടെക് എന്നിവര്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറി. പുരുഷ വിഭാഗത്തില്‍ ബെന്‍ ഷെല്‍ട്ടണ്‍, കാസ്പര്‍ റൂഡ്, ഗായല്‍ മോണ്‍ഫില്‍സ് എന്നിവര്‍ മുന്നേറിയപ്പോള്‍ സ്റ്റാന്‍ വാവ്‌റിങ്ക തന്റെ അവസാ ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തില്‍ പരാജയപ്പെട്ടു നിരാശയോടെ മടങ്ങി.
പാരീസിലെ അതിശക്തമായ ചൂട് താരങ്ങള്‍ക്ക് വെല്ലുവിളിയായപ്പോള്‍ യുവതാരങ്ങളുടെ മികച്ച പ്രകടനം ശ്രദ്ധേയമായി.