Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:56 pm IST
inKerala

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ട് വിശ്വാസികള്‍ക്ക് നേരെ ചുമത്തിയ മുഴുവന്‍ കേസുകളും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം രണ്ട് മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും സിബിഐ അന്വഷണം സംബന്ധിച്ച പ്രഖ്യാപനം അനന്തമായി നീളുകയാണെന്ന് വി. മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ആചാരസംരക്ഷണ സമരത്തിന്റെ ഭാഗമായവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിയോട് ഉന്നയിച്ചതായി വി മുരളീധരന്‍ അറിയിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 2624 കേസുകളിലായി 29,119 പേര്‍ പ്രതികളാണ്. ഇതില്‍ ‘ഗുരുതരമല്ലാത്ത’ 1047 കേസുകള്‍ പിന്‍വലിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി സമരം ചെയ്ത വിശ്വാസികള്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ ഗുരുതരം, ഗുരുതരം അല്ലാത്തത് എന്ന വേര്‍തിരിവ് മുന്‍ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം പൊലീസ് ഉദ്യോസ്ഥര്‍ ചെയ്തതാണ്. സമരത്തിന്റെ ഭാഗമായ കേസുകളില്‍ ഇത്തരത്തിലുള്ള വേര്‍തിരിവ് അശാസ്ത്രീയവും വിശ്വാസി സമൂഹത്തിന് എതിരുമാണ്. വിശ്വാസ സമൂഹത്തിന് നീതി ലഭിക്കണമെങ്കില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം, കഴിഞ്ഞ 8 വര്‍ഷമായി കോണ്‍ഗ്രസ് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് മുഴുവന്‍ വാഗ്ദാനങ്ങളും വ്യാജമായിരുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും ബിജെപി എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ബി.ബി ഗോപകുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വേണ്ടി, ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങിയത് കേരളത്തിലെ സാധാരണക്കാരായ അയ്യപ്പഭക്തരാണ്. അവരുടെ നെഞ്ചിലെ എരിയുന്ന വേദനയെയും വിശ്വാസത്തെയും ഉള്‍ക്കൊള്ളുന്നതിന് പകരം, ഭരണകൂടം അവര്‍ക്ക് സമ്മാനിച്ചത് ആയിരക്കണക്കിന് കള്ളക്കേസുകളാണ്. ഇന്ന് ആ കേസുകളുടെ പേരില്‍ കോടതി കയറിയിറങ്ങുന്നത് നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് യുവാക്കളും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളുമാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ യാതൊരു വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണ്. ഈ കേസുകള്‍ വെറുമൊരു നിയമപ്രശ്നമല്ല, മറിച്ച് ഒരു ജനവിഭാഗത്തോടുള്ള ഭരണകൂടത്തിന്റെ വൈരാഗ്യബുദ്ധിയായാണ് കേരളത്തിലെ ജനങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.

യുഡിഎഫ് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആവശ്യപ്പെട്ട ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സിബിഐ അന്വേഷണം അടിയന്തിരമായി നടപ്പിലാക്കണം. ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും കണ്ടെത്തി കുറ്റവാളികളായ മുഴുവന്‍ പേര്‍ക്കും മതിയായ ശിക്ഷ ഉറപ്പാക്കാന്‍ കാര്യക്ഷമമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും ബോര്‍ഡിലെ ഉന്നതരും പ്രതികളായ ശബരിമല സ്വര്‍ണക്കൊള്ളക്കേസ് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ രണ്ട് മുന്‍ ദേവസ്വം മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരണം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി അടക്കമുള്ളവരുമായുള്ള ബന്ധം അടക്കം അന്വേഷിക്കണം. ഹൈക്കോടതി ഉന്നയിച്ച കേസിലെ രാജ്യാന്തര ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍, ഈ കേസില്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വി. മുരളീധരന്‍ അറിയിച്ചു.

 

Tags: bjpRajeev ChandrasekharSABARIMALAv.muraleedharanMLABB Gopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.