Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:40 am IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് അവസാനിക്കും. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇത്തവണത്തെ പോരാട്ടങ്ങള്‍ തീരുകയാണ്. ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീമിന്റെ അമരത്ത് നിന്ന് ഒഴിയുകയാണെന്ന് പെപ്പ് ഗ്വാര്‍ഡിയോള തീരുമാനിച്ചു കഴിഞ്ഞു. ഗ്വാര്‍ഡിയോളയ്‌ക്ക് കീഴില്‍ സിറ്റി കളിക്കുന്ന അവസാന മത്സരമാണ് ഇന്ന് രാത്രി 8.30 ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടക്കുന്നത്. സിറ്റിയുടെ സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.

20 പ്രധാന കിരീടങ്ങളാണ് പെപ്പ് ഈ പത്ത് വര്‍ഷത്തിനിടെ സിറ്റിക്ക് നേടിക്കൊടുത്തത്. ഓരോ തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫിഫ ക്ലബ്ബ് ലോക കിരീടവും, ആറ് പ്രീമിയര്‍ ലീഗ്, മൂന്ന് എഫ്എ കപ്പ്, അഞ്ച് ലീഗ് കപ്പ്, ഒരു തവണ യുവേഫ സൂപ്പര്‍ കപ്പ്, എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് മൂന്ന് തവണ.

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള സിറ്റിയുടെ സുവര്‍ണ കാലഘട്ടമാണ് കടന്നുപോയ പത്ത് വര്‍ഷം. അതിന് മുമ്പും സിറ്റി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്രത്തോളം ശക്തരായിരുന്നില്ല, സ്ഥിരതയാര്‍ജ്ജിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണല്‍, ടോട്ടനം എന്നിവയായിരുന്നു ഇംഗ്ലീഷ് ഫുട്‌ബോളില്‍ എക്കാലത്തും വമ്പന്‍ ടീമുകളായി അറിയപ്പെട്ടിരുന്നത്. അവര്‍ക്കിടയിലേക്ക് പുത്തന്‍ ഉദയമായി കുതിച്ചു പൊന്തുകയായിരുന്നു സിറ്റി. പെപ്പ് ഗ്വാര്‍ഡിയോള പരിശീലകനായ ഈ പത്ത് വര്‍ഷത്തിനിടയ്‌ക്കാണ് സിറ്റി രണ്ട് തവണ ഡബിള്‍സ് കിരീടം സ്വന്തമാക്കി. 2018-19 സീസണിലും 2022-23 സീസണിലും ലീഗ് കപ്പും എഫ് എ കപ്പും സ്വന്തമാക്കിയായിരുന്നു ഈ നേട്ടം. അതിന് മുമ്പ് ഡബിള്‍സ് കിരീടം നേടിയത് 1969-70 സീസണില്‍ മാത്രം. ട്രെബിള്‍ കിരീടം രണ്ട് വട്ടം സ്വന്തമാക്കി.

2018-19 സീസണില്‍ ലീഗ് നേട്ടത്തിന് പുറമെ എഫ്എ കപ്പും ലീഗ് കപ്പും നേടിക്കൊണ്ട് ഇംഗ്ലീഷ് ഫുട്‌ബോളില്‍ മാത്രം ഒതുങ്ങി. എന്നാല്‍ 2022-23ല്‍ ലീഗ് നേട്ടം, എഫ് എ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിന സ്വന്തമാക്കിക്കൊണ്ട് യൂറോപ്പിലാകെ സിറ്റി നിറഞ്ഞു നിന്നു. സിറ്റിക്ക് തുടര്‍ കിരീട നേട്ടത്തിന്റെ കഥ പറയാനുള്ളതും ഈ പത്ത് വര്‍ഷത്തിനിടയില്‍ മാത്രം. 2021 മുതല്‍ 2024 വരെ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടു. 2018 മുതല്‍ 2021 വരെ തുടര്‍ച്ചയായി ഇഎഫ്എല്‍ കപ്പിലും ജേതാക്കളായി.

ഇനി ഈ ക്ലബ്ബിനായി ഒന്നും ചെയ്യാന്‍ തനിക്കില്ലെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കിയാണ് പടിയിറങ്ങുന്നത്. പക്ഷെ സിറ്റി അദ്ദേഹത്തെ വെറുതെ അങ്ങ് വിടാന്‍ ഒരുക്കമല്ല. ടീമിന്റെ ഗ്ലോബല്‍ അംബാസിഡര്‍ ആക്കിയിരിക്കുകയാണ്.

2008ല്‍ ബാഴ്‌സിലോണയെ പരിശീലിപ്പിച്ചുകൊണ്ടാണ് ഗ്വാര്‍ഡിയോള പരിശീലകനായി നിലയുറപ്പിക്കുന്നത്. സ്‌പെയിനില്‍ മദ്ധ്യനിര താരമായി കളിച്ചുകൊണ്ടിരിക്കെ 11 വര്‍ഷം ബാഴ്‌സയ്‌ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2001ലാണ് ക്ലബ്ബ് വിടുന്നത്. പിന്നീട് പല ടീമുകള്‍ക്കായി കളിച്ചു. ഒടുവില്‍ 2006ല്‍ സമ്പൂര്‍ണമായി വിരമിച്ചു. തൊട്ടടുത്ത വര്‍ഷം ബാഴ്‌സിലോണ ബി ടീം പരിശീലകനായി തുടക്കമിട്ടു. 2008ല്‍ ബാഴ്‌സ സീനിയര്‍ ടീമിനെ ഏറ്റെടുക്കുമ്പോള്‍ ലയണല്‍ മെസിയുടെ ചുമതല കൂടി പെപ്പ് ഗ്വാര്‍ഡിയോളയില്‍ വന്നുചേരുകയായിരുന്നു. 2012 വരെ നീണ്ട അജയ്യമായ മുന്നേറ്റത്തിന് ശേഷം ജര്‍മന്‍ ബുന്ദെസ് ലിഗ ടീം ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറി. 2013-16 കാലയളവിലെ ബയേണ്‍ സഹവാസത്തിന് ശേഷം 2016-17 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലക്കാരനായി. ഇപ്പോള്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി പടിയിറങ്ങിയിരിക്കുന്നു. നിറം മങ്ങി എന്ന് പറയുമ്പോഴും സിറ്റിയുടെ തലയെടുപ്പിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് നിലവിലെ സീസണ്‍ പറയുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരാണ്. 38ല്‍ 37-ാം റൗണ്ട് വരെ ആഴ്‌സണലുമായി പോരടിച്ചു നിന്നു. കഴിഞ്ഞ മാര്‍ച്ച് 22ന് ഇഎഫ്എല്‍ കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.

Tags: Manchester CityEnglish Premier LeaguePep Guardiola
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.