Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 23, 2026, 09:03 am IST
inArticle

കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആവര്‍ത്തിച്ചു നടക്കുന്ന ഒരു സ്ഥിരം നാടകമുണ്ട്; ഓരോ കാലഘട്ടത്തിലും ചില വ്യക്തികളെയും പ്രക്ഷോഭങ്ങളെയും സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകളെയും ‘മോദിയുടെ അവസാന വെല്ലുവിളി’, ‘ബിജെപിയുടെ അന്ത്യം കുറിക്കുന്ന ശക്തി’, ‘ഇന്ത്യന്‍ രാഷ്‌ട്രീയത്തെ മറിച്ചിടുന്ന വിപ്ലവം’ എന്നിങ്ങനെ അവതരിപ്പിക്കുന്ന അതിരൂക്ഷമായ മാധ്യമ-രാഷ്‌ട്രീയ പ്രചാരണമാണത്. പക്ഷേ, ഓരോ തവണയും വലിയ കോലാഹലങ്ങളോടെ ആരംഭിച്ച ഈ ‘വിപ്ലവങ്ങള്‍’ തെരഞ്ഞെടുപ്പ് യാഥാര്‍ഥ്യത്തിന് മുന്നില്‍ പതറിപ്പോകുന്നതാണ് രാജ്യം കണ്ടത്.

2015-ലെ ജെഎന്‍യു സമരകാലത്ത് കനയ്യ കുമാറിനെ ചിലര്‍ ”ഇന്ത്യന്‍ ചെഗുവേര” വരെയായി ചിത്രീകരിച്ചു. കേവലം രണ്ട് മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തെ ‘മോദിയുടെ ഉറക്കം കെടുത്തുന്ന യുവശക്തി’യായി അവതരിപ്പിച്ചു. ‘ബിജെപിയുടെ അവസാനം തുടങ്ങി’, ‘മോദിയുടെ രാഷ്‌ട്രീയ തകര്‍ച്ച അടുത്തു’ എന്നിങ്ങനെയുള്ള വലിയ രാഷ്‌ട്രീയ പ്രവചനങ്ങളും അക്കാലത്ത് പുറത്തുവന്നു.

എന്നാല്‍ പിന്നീട് സംഭവിച്ചത് എന്താണ്?

കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തി. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. ഇന്ന് ദേശീയ രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം എവിടെയെന്ന് പോലും സാധാരണ ജനങ്ങള്‍ക്കറിയില്ല. മാധ്യമങ്ങള്‍ കൃത്രിമമായി നിര്‍മിച്ച ആ ‘വിപ്ലവ നായകന്‍’ യഥാര്‍ത്ഥ രാഷ്‌ട്രീയത്തില്‍ നിലംതൊട്ടില്ല. അതിനുശേഷം ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ ഉയര്‍ന്നുവന്നു. പട്ടിദാര്‍ സമരത്തെ ചുറ്റിപ്പറ്റി ‘ഗുജറാത്തില്‍ ബിജെപി അവസാനിച്ചു’, ‘മോദിയുടെ സ്വന്തം മണ്ണില്‍ കലാപം തുടങ്ങി’ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. ദേശീയ മാധ്യമങ്ങള്‍ ദിനങ്ങളോളം ഇതേ ആഖ്യാനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, 2017-ല്‍ ബിജെപി വീണ്ടും ഗുജറാത്തില്‍ വിജയിച്ചു.

ഇന്ന് ഹാര്‍ദിക് പട്ടേല്‍ ബിജെപിയുടെ ഭാഗമാണ്. ഒരുകാലത്ത് ‘മോദിക്കെതിരായ വിപ്ലവമുഖം’ എന്ന് ആഘോഷിക്കപ്പെട്ട വ്യക്തി പിന്നീട് ബിജെപിയിലേക്കെത്തിയത് തന്നെ അന്നത്തെ രാഷ്‌ട്രീയ പ്രചാരണങ്ങളുടെ പൊള്ളത്തരം തെളിയിക്കുന്നതാണ്. പിന്നീട് ജിഗ്നേഷ് മേവാനിയും ചന്ദ്രശേഖര്‍ ആസാദും ‘പുതിയ ഇന്ത്യയുടെ പ്രതിരോധമുഖങ്ങള്‍’ ആയി ഉയര്‍ത്തിക്കാട്ടപ്പെട്ടു. സിഎഎ സമരകാലത്ത് ചന്ദ്രശേഖര്‍ ആസാദ് ദേശീയ മാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായി മാറി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി രാഷ്‌ട്രീയ പ്രതീക്ഷകളാണ് സൃഷ്ടിക്കപ്പെട്ടത്.

പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ആ ആവേശത്തിന്റെ പ്രതിഫലനം ഒരിടത്തും കണ്ടില്ല. സ്റ്റുഡിയോ ചര്‍ച്ചകളിലെ കൈയടിയോ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളോ വോട്ടുകളായി മാറിയില്ല എന്നതാണ് വാസ്തവം. കര്‍ഷക സമരകാലത്തും സമാന അന്തരീക്ഷമാണുണ്ടായത്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെ അടിസ്ഥാനമാക്കി ‘മോദി സര്‍ക്കാര്‍ ഇനി നിലനില്‍ക്കില്ല’ എന്നുപോലും ചിലര്‍ പ്രഖ്യാപിച്ചു. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഇതേ കഥ ആവര്‍ത്തിച്ചു.

പക്ഷേ, സമരത്തിന്റെ ചൂട് കുറഞ്ഞതോടെ ആ രാഷ്‌ട്രീയ കൊടുങ്കാറ്റും അപ്രത്യക്ഷമായി. വീണ്ടും തെരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ ജനങ്ങള്‍ മറ്റൊരു തീരുമാനമാണ് രേഖപ്പെടുത്തിയത്.
ഇതേ രീതിയിലാണ് പിന്നീട് ധ്രുവ് റാത്തിയെ സോഷ്യല്‍ മീഡിയ രാഷ്‌ട്രീയത്തിന്റെ ‘ഗെയിം ചെയ്ഞ്ചര്‍’ ആയി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ യുവാക്കളെ മുഴുവന്‍ ബിജെപിക്കെതിരെ തിരിക്കും എന്ന രീതിയിലുള്ള അതിശക്തമായ പ്രചാരണങ്ങളാണ് നടന്നത്.

പക്ഷേ, ഹരിയാന, മഹാരാഷ്‌ട്ര, ദല്‍ഹി, ബീഹാര്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വീണ്ടും ഒരേയൊരു സത്യം തെളിയിച്ചു. യൂട്യൂബ് വ്യൂസും റീല്‍സുകളിലെ കൈയടിയും ഒരിക്കലും തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടായി മാറണമെന്നില്ല എന്ന്.

ഇപ്പോള്‍ ‘കോക്ക്രോച്ച് പാര്‍ട്ടി’ എന്ന പേരിലുള്ള പുതിയ സോഷ്യല്‍ മീഡിയ സര്‍ക്കസും അതേ പാതയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അഭിജിത് ദീപ്‌കെ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്‌മയെ ചുറ്റിപ്പറ്റിയും ‘പുതിയ വിപ്ലവം’ എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഭാരതത്തിനു പുറത്തിരുന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസം നടത്തുന്ന ചില അക്കൗണ്ടുകളെ ‘മോദിയെ വീഴ്‌ത്തുന്ന മഹാശക്തി’യായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

അതേസമയം, ഈ കൂട്ടായ്‌മയുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ക്കെതിരെ വ്യാജവാര്‍ത്താ പ്രചാരണവും വിഘടനവാദാനുകൂല ഉള്ളടക്കവും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ മുന്‍പ് ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില ത അക്കൗണ്ടുകള്‍ക്കെതിരെ നടപടികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ വീണ്ടും വീണ്ടും തെളിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്:
ഭാരതത്തിന്റെ രാഷ്‌ട്രീയം ട്വിറ്റര്‍ ട്രെന്‍ഡുകള്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ല. യൂട്യൂബ് വ്യൂസുകള്‍ കൊണ്ട് സര്‍ക്കാരുകള്‍ വീഴുന്നുമില്ല, സ്റ്റുഡിയോ ഡിബേറ്റുകളിലൂടെ തെരഞ്ഞെടുപ്പുകള്‍ ജയിക്കപ്പെടുന്നുമില്ല.

ഭാരതത്തെപ്പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നത് അടിത്തട്ടില്‍ നിന്നു പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംഘടനകളാണ്. ജനങ്ങളുമായി വര്‍ഷങ്ങളായി നിരന്തര ബന്ധം പുലര്‍ത്തുന്ന ശക്തികളാണ്. ബൂത്തുതലത്തില്‍ അധ്വാനിക്കുന്ന പ്രവര്‍ത്തകരാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളുമായി സ്ഥിരബന്ധം സ്ഥാപിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളാണ്. അതിനാലാണ് ഓരോ തവണയും ‘മോദിയുടെ അവസാനം’ പ്രഖ്യാപിച്ചവര്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമായ ഒരു ചിത്രം വരച്ചുകാട്ടിയത്.

പുതിയ പേരുകള്‍ ഇനിയും വരും; പുതിയ ‘വിപ്ലവ നായകര്‍’ സൃഷ്ടിക്കപ്പെടും. പുതിയ ഹാഷ്ടാഗുകളും ഡിജിറ്റല്‍ ക്യാമ്പെയ്‌നുകളും ട്രെന്‍ഡായേക്കാം. കുറച്ചുദിവസത്തേക്ക് സ്റ്റുഡിയോ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ ആഘോഷങ്ങളും അരങ്ങേറും. പക്ഷേ, അന്തിമമായി തീരുമാനമെടുക്കുന്നത് ഭാരതജനത തന്നെയാണ്.

അതുകൊണ്ടുതന്നെയാണ് വര്‍ഷങ്ങള്‍ കടന്നിട്ടും നരേന്ദ്ര മോദിയും ബിജെപിയും ഇന്നും ഭാരത രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നത്. കാരണം, അവരുടെ പിന്നില്‍ ഇന്നും ശക്തമായൊരു സംഘടനാസംവിധാനവും സ്ഥിരമായ ജനപിന്തുണയും നിലകൊള്ളുന്നുണ്ട്-അതാണ് ഭാരത രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ യാഥാര്‍ഥ്യം.

 

 

Tags: Cockroach Janata PartyOggy Janata PartySocial media revolutions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.