കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യത.പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എം വി എ ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതാണ് കാരണം.
ഈ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപണികള്‍ക്ക് 12.05.2026 മുതല്‍ ഒരാഴ്ച വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ (PGCIL) അറിയിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മേല്‍ ദിവസങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.എന്നാല്‍ ഈ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപണികള്‍ക്കായി മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ അറിയിച്ചു.
തുടര്‍ന്നാണ് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി അറിയിപ്പ് വന്നത്.
















