പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് 2026 ഫിക്‌സര്‍ തയ്യാറായി. കാര്‍ലോസ് അല്‍കാരസ് പിന്‍മാറിയ പശ്ചാത്തലത്തില്‍ വമ്പന്‍ താരങ്ങളില്‍ യാനിക് സിന്നറും നോവാക് ദ്യോക്കോവിച്ചും മാത്രമാണ് ടൂര്‍ണമെന്റിന് ഉണ്ടാകുക. ഫിക്‌സറുന്റെ ഘടന പ്രകാരം സിന്നറും ദ്യോക്കോവിച്ചും തോല്‍ക്കാതെ മുന്നേറിയാല്‍ ഇരുവരും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിന് വഴിയൊരുങ്ങും. ഞായറാഴ്‌ച്ചയാണ് ഫ്രഞ്ച് ഓപ്പണിന് തുടക്കമാകുക. അന്ന് ആദ്യ റൗണ്ടിനിറങ്ങുന്ന ദ്യോക്കോവിച്ച് എംപെറ്റ്ഷി പെറിക്കാര്‍ഡിനെയായിരിക്കും നേരിടുക.
രണ്ടാം ദിവസമാണ് സിന്നര്‍ കളത്തിലിറങ്ങുക. ക്ലെമന്റ് ടിബോര്‍ ആണ് എതിരാളി.
















