തിരുവനന്തപുരം: പൊന്മുടിയില്‍ വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു. അനീഷ് – ഷാലു ദമ്പതികളുടെ മകള്‍ ത്രയനന്ദയാണ് മരിച്ചത്.
കല്ലാര്‍ – പൊന്മുടി റോഡിലാണ് അപകടം. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.















