Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 08:59 pm IST
in Gulf, Marukara

മനാമ : എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ താത്കാലിക വിലക്കേർപ്പെടുത്തി. ബഹ്‌റൈൻ സിവിൽ എവിയേഷൻ അഫയേഴ്‌സാണ് (CAA) ഈ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എബോള പൊട്ടിപ്പുറപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പ്രവേശനം CAA താൽക്കാലികമായി നിർത്തിവച്ചത്.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാരല്ലാത്ത യാത്രികർക്ക് വില ബാധകമാണ്. എബോള വൈറസ് ബാധയെക്കുറിച്ചും, ഈ രാജ്യങ്ങളിലെ രോഗബാധയെക്കുറിച്ചും സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച അറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ബഹ്റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശന നടപടിക്രമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് CAA അറിയിച്ചിട്ടുണ്ട്. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട തുടങ്ങിയ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്ന യാത്രികരുടെയും, ബഹ്‌റൈനിൽ എത്തുന്നതിന് 30 ദിവസത്തിനുള്ളിൽ ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ബഹ്റൈൻ പൗരന്മാർക്ക് അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് വിധേയമായി പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഈ പ്രവേശന വിലക്ക് സംബന്ധിച്ച നടപടികൾ മെയ് 19 മുതൽ 30 ദിവസത്തേക്ക് തുടരും, തുടർച്ചയായ അവലോകനത്തിന് വിധേയമായി ഈ നിരോധനം ആവശ്യമെങ്കിൽ നീട്ടുമെന്നും CAA അറിയിച്ചിട്ടുണ്ട്. എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് അനുസൃതമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.

Tags: PravasibaharinEbola virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Gulf

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.