തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി (ഒഎസ്ഡി) നിയമിച്ചു.2015 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്‌സി) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും എന്‍.എസ്.കെ. ഉമേഷ് വഹിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും എന്‍.എസ്.കെ. ഉമേഷ് തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി ജി.ആര്‍. രാജേഷ് ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
















