കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിലെ അഞ്ചാം പ്രതിയായ വിനയ് റായിയെ വാരണാസിയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ റായിക്ക് പങ്കുണ്ടായിരുന്നു.
പ്രതിയായ വിനയ് റായ് ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലക്കാരനാണ്. വാരണാസിയിൽ അറസ്റ്റിലായ ശേഷം സിബിഐ സംഘം പ്രതിയെ ബംഗാളിലേക്ക് കൊണ്ടുപോയി. പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസിൽ സിബിഐ നടത്തുന്ന അഞ്ചാമത്തെ അറസ്റ്റാണിത്.
















