Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 07:17 am IST
inKerala
ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വികസിത ഭാരതം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വ്യാപാരി സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് പന്തീരാങ്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 25 കോടി ജനങ്ങള്‍ ഭാരതത്തില്‍ ദാരിദ്ര്യമുക്തരായി. സര്‍ക്കാര്‍ശ്രമം മാത്രമല്ല വിവിധ സന്നദ്ധ സംഘടനകളുടെയും പിന്തുണ ഇതിനുണ്ടായിരുന്നു. തൊഴില്‍ അന്വേഷകരാവുകയല്ല തൊഴില്‍ സംരംഭകരാവുകയാണ് വേണ്ടത്. ചുറ്റുമുള്ള സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. പരസ്പര സഹകരണത്തോടെ ശ്രേയസ് ഉണ്ടാവുമെന്ന ഭാരതീയ ദര്‍ശനം പ്രായോഗികമാക്കണം. ഭാരതത്തിന്റെ മുന്നേറ്റത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നു. വിവിധ ആഗോള സൂചികകള്‍ സൃഷ്ടിച്ച് ഭാരതത്തിന്റെ നേട്ടത്തെ തമസ്‌ക്കരിക്കാനാണ് നീക്കം, അദ്ദേഹം പറഞ്ഞു.

ലോക സമ്പദ്ഘടനയെ നിയന്ത്രിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. കരകൗശല, സുഗന്ധവ്യഞ്ജന മേഖലകളിലെല്ലാം ഭാരതത്തിന് മേല്‍ക്കൈയുണ്ടായിരുന്നു. വൈദേശിക ആധിപത്യത്തോടെയാണ് സാമ്പത്തികമായും സാംസ്‌കാരികമായും നാം തകര്‍ന്നത്. ഇത് പരിഹരിച്ചുകൊണ്ട് സ്വദേശിയും സ്വാവലംബനവും സ്വാഭിമാനവും കൈമുതലാക്കി ഭാരതത്തെ നയിക്കാന്‍ കഴിയണം, അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സംഘ് സംസ്ഥാന അധ്യക്ഷന്‍ എന്‍. അജിത്ത് കര്‍ത്ത അധ്യക്ഷനായി.

വ്യാപാര സമൂഹത്തില്‍ ദേശീയ ഉണര്‍വ് സൃഷ്ടിക്കാന്‍ വ്യാപാരി വ്യവസായി സംഘത്തിന് കഴിയണമെന്ന് സംഘടനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍ പറഞ്ഞു. നാടിന്റെ തനിമയ്‌ക്കെതിരായ ആഖ്യാനങ്ങളെ പ്രതിരോധിക്കണം. പാശ്ചാത്യ ആശയത്തിന്റെ സ്വാധീനം കാരണം സത്യത്തെ തമസ്‌ക്കരിക്കുകയാണ്. സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുകയും, പാരിസ്ഥിതിക സംരക്ഷണവും, സ്വദേശീ ബോധവും പൗരബോധവും സാമൂഹിക സമരസതയും ഉറപ്പാക്കാനും ദേശമാസകലം നടക്കുന്ന പ്രവര്‍ത്തനത്തില്‍ വ്യാപാരി സമൂഹവും പങ്കാളികളാകണം അദ്ദേഹം പറഞ്ഞു.

സൈന്യം രാജ്യസുരക്ഷ ഉറപ്പാക്കുന്നതുപോലെ രാഷ്‌ട്രത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ വ്യാപാരി സമൂഹത്തിന് സുപ്രധാന പങ്കുണ്ടെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹസംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. പറഞ്ഞു. സമ്മേളനത്തിന്റെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വ്യാപാര രംഗത്ത് 7.5 കോടി റീട്ടെയില്‍ മേഖലയിലാണ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമുണ്ടാകണം.

പുതിയ സംരംഭകര്‍ ഈ രംഗത്ത് ഉയര്‍ന്ന് വരണം യുദ്ധകാല പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ സംഘടിതമായ പരിശ്രമം ഉണ്ടാകണം. ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കുന്നതിലും ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനും സമൂഹത്തിന് വലിയ പങ്കുണ്ട് അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍.ജി. വിഷ്ണു അധ്യക്ഷനായി, ശ്രീധരന്‍ ടി.വി., സന്തോഷ് സഹദേവന്‍, ഗിരീഷ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍. കെ.ബി. ഹരികുമാര്‍, അഡ്വ. വാസവന്‍, കെ.കെ. മുരളി, പി.എസ്. രഘുനാഥ്, ചാലപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. അനില്‍കുമാര്‍, ചാല സി.എസ്. മണി, വി. സദാശിവന്‍, വി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡ് എംഡി എം.പി. അഹമ്മദ്, മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ വി. അനില്‍കുമാര്‍, എം.ജി.എഫ് ഇവന്റ് എംഡി മിഥുല്‍ കുമാര്‍ അയനിക്കാട്, നാഷണല്‍ സെക്യൂരിറ്റി സര്‍വീസ് എംഡി സുമവിജയന്‍, കൊച്ചിന്‍ ബേക്കറി എംഡി എം.പി. രമേശ് എന്നിവര്‍ക്ക് ചാണക്യ പുരസ്‌ക്കാരം നല്‍കി.

പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണം
സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യങ്ങളും അത് പരിഹരിക്കുന്നതിനുമുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് ദേശീയ തലത്തില്‍ പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വ്യവസായികള്‍, എംഎസ്എംഇ ഉടമകള്‍, സംരംഭകര്‍, കയറ്റുമതിക്കാര്‍, സാമ്പത്തിക വിദഗ്ധര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിദഗ്ധര്‍ എന്നിവരടങ്ങുന്നതായിരിക്കണം കൗണ്‍സില്‍. ഭാരതത്തിന്റെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാരും വ്യവസായ ലോകവും പൊതുജനങ്ങളും ചേര്‍ന്നുള്ള ഏകോപിത ശ്രമമുണ്ടാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ശക്തമായ ഭാരതത്തിന് ശക്തമായ വ്യവസായ മേഖല ആവശ്യമാണ്. ശക്തമായ വ്യവസായത്തിന് സ്ഥിരതയുള്ളതും കൂടിയാലോചനയില്‍ അധിഷ്ഠിതവുമായ ദീര്‍വീക്ഷണമുള്ളതുമായ ദേശീയ നയം ആവശ്യമാണെന്ന് പ്രമേയം ആവശ്യപ്പെട്ടു. അഡ്വ. വാസവന്‍ പ്രമേയം അവതരിപ്പിച്ചു.

 

Tags: ഭാരതീയ വ്യാപാരി വ്യവസായി സംഘംBharateeya Vyapari vyavasayi SangamC Sadanandan MPPN Harikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു
Kerala

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

Kerala

വാടകയിലെ ജിഎസ്ടി ഒഴിവാക്കല്‍; അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം

ഭാരതീയ വ്യാപാരി വ്യവസായി സംഘം ഏര്‍പ്പെടുത്തിയ കുടുംബമിത്രം കുടുംബസഹായ പദ്ധതി പ്രകാരമുള്ള സഹായം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ കൈമാറുന്നു. അജിത് കര്‍ത്ത സമീപം
News

ഭാരതീയ വ്യാപാരി വ്യവസായി സംഘം കുടുംബമിത്രം സഹായം കൈമാറി

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം
Pathanamthitta

വ്യാപാരി വ്യവസായി സൗഹൃദ സര്‍ക്കാരാണ് ഭാരതം ഭരിക്കുന്നത് : മിഥിലേഷ് കുമാര്‍ കതാരിയാ

Kerala

കെ റയില്‍ കമ്പനിയുടെ മഞ്ഞക്കല്ലിനു കിട്ടുന്ന സംരക്ഷണം പോലും വ്യാപാരി വ്യവസായികള്‍ക്ക് കിട്ടുന്നില്ല; വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.