Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമാണ് കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാല് പേര്‍ക്ക് മിന്നലേറ്റു.

പുതുപ്പാടിയില്‍ വീടിനുളളില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Recent Posts