Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോള കാലത്തെ  ‘ആനൈമംഗലം ചെപ്പേടുകള്‍’ നെതര്‍ലാന്‍ഡ്‌സ് ഭാരതത്തിന് കൈമാറി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 09:11 am IST
in India, World

ഹേഗ്: പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകള്‍’ നെതര്‍ലാന്‍ഡ്‌സ് ഭാരതത്തിന് കൈമാറി. ‘ലൈഡന്‍ പ്ലേറ്റുകള്‍’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളില്‍ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്.

മോദി സര്‍ക്കാര്‍, ഡച്ച് സര്‍ക്കാര്‍, ഇവ സൂക്ഷിച്ചിരുന്ന ലൈഡന്‍ സര്‍വ്വകലാശാല എന്നിവര്‍ തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകള്‍ക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താല്‍ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളന്‍ ഒന്നാമന്‍, മകന്‍ രാജേന്ദ്ര ചോളന്‍ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുന്നു. തമിഴ് ഭാഗത്ത് നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത കേന്ദ്രത്തിന് രാജരാജ ചോളന്‍ ഭൂമി ദാനം നല്‍കിയതിന്റെ വിവരങ്ങളാണ്. ഇന്നത്തെ ഇന്തോനേഷ്യ ഉള്‍പ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശ്രീമാര വിജയതുംഗ വര്‍മ്മനാണ് ഈ വിഹാരം നിര്‍മ്മിച്ചത്. രാജരാജ ചോളന്‍ നല്‍കിയ ഈ ദാനം പില്‍ക്കാലത്ത് മകന്‍ രാജേന്ദ്ര ചോളന്‍ ചെപ്പേടുകളില്‍ കൊത്തിവെച്ച് സംരക്ഷിക്കുകയായിരുന്നു.

ദക്ഷിണേന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യയും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര ബന്ധങ്ങള്‍, മതപരമായ സഹിഷ്ണുത എന്നിവയെക്കുറിച്ച് ഈ രേഖകള്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു. ഹൈന്ദവ രാജാക്കന്മാര്‍ ബുദ്ധമത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു.

ഏകദേശം 1700-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നാഗപട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാലത്ത് മിഷനറിയായ ഫ്‌ളോറന്‍ഷ്യസ് കാമ്പറാണ് ഈ ചെപ്പേടുകള്‍ ശേഖരിച്ചത്. പിന്നീട് 1862-ല്‍ പ്രൊഫസര്‍ ഹെന്റിക് ആരെന്റ് ഹമാക്കറിലൂടെ ഇവ ലൈഡന്‍ സര്‍വ്വകലാശാലയുടെ ശേഖരത്തിലെത്തി. ഗവേഷകര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ അതീവ സുരക്ഷയുള്ള നിലവറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

 

Tags: Leyden platesNetherlandsAnaimangalam CheppeduChola era to India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

World

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

World

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.