ആദ്യമായി 1954ലെ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിലാണ് കൊറിയന്‍ പട ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. പിന്നീട് നീണ്ട 32 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1986 മെക്‌സിക്കന്‍ ലോകകപ്പിലും സാന്നിധ്യമറിയിച്ചു. അക്കൊല്ലത്തെ ജേതാക്കളായ അര്‍ജന്റീന ഉള്‍പ്പെട്ട ടീം ആയിരുന്നു കൊറിയയുടേത്. മറഡോണയുടെ അര്‍ജന്റീന കിരീടത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത് കൊറിയന്‍ ടീമിനെ 3-1ന് തോല്‍പ്പിച്ചുകൊണ്ടാണ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ യൂറോപ്പില്‍ നിന്നുള്ള ബള്‍ഗേറിയയെ 1-1 സമനിലയില്‍ തളച്ചതാണ് ടീമിനെ അക്കൊല്ലത്തെ പ്രധാന നേട്ടം. മൂന്നാം മത്സരത്തില്‍ മറ്റൊരു കരുത്തന്‍ പടയായി അസൂറികള്‍ക്ക് മുന്നില്‍ 3-1ന് കീഴടങ്ങി.
പിന്നീട് 1998 ഫ്രാന്‍സ് ലോകകപ്പിലും കളിച്ചു. പക്ഷെ ജയം നേടാനായില്ല. ബെല്‍ജിയത്തെ 1-1 സമനിലയില്‍ തളച്ചതിന്റെ ആശ്വാസത്തില്‍ ഈഫല്‍ ടവറിന്റെ നാട്ടില്‍ നിന്ന് വണ്ടികയറി.
നാല് വര്‍ഷത്തിന് ശേഷം ജപ്പാനുമൊരുമിച്ച് കൊറിയ സഹഅതിഥേയരായി. അക്കൊല്ലം ലോകകപ്പ് നേട്ടത്തോളമെത്തിയ കരുത്ത് കാട്ടിക്കൊണ്ട് കൊറിയ സെമി വരെ മുന്നേറി. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെയും പോളണ്ടിനെയും തോല്‍പ്പിച്ച ശേഷം പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്നു. സെമിയിലേക്കുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. സെമിയില്‍ ജര്‍മനിക്ക് മുന്നില്‍ പരാജയപ്പെട്ടു. ലോകകപ്പ് ഫുട്‌ബോളില്‍ കൊറിയയുടെ അതിലുപരി ഒരു ഏഷ്യന്‍ ടീമിന്റെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അത്.
അതിന് ശേഷം കൊറിയ കരുത്തറിയിച്ചത്. 2018 റഷ്യന്‍ ലോകകപ്പിലാണ്. നിലവിലെ ജേതാക്കളായ ജര്‍മനിയെ കൊറിയ അട്ടിമറിച്ചു. കഴിഞ്ഞ ലോകകപ്പില്‍ വിദേശത്ത് ആദ്യമായി നോക്കൗട്ടില്‍ കടന്നു. ഉറുഗ്വേ പുറത്താക്കപ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് കൊറിയ കഴിഞ്ഞ തവണ നോക്കൗട്ടില്‍ പ്രവേശിച്ചത്. പ്രീക്വാര്‍ട്ടറില്‍ ടിറ്റെയുടെ ബ്രസീലിന് മുന്നില്‍ അടിയറ വച്ചു.
















