Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

നിർമാണം, ഹോട്ടൽ, പ്ലൈവുഡ്, കൃഷി, ഗൃഹശുചീകരണം തുടങ്ങിയ മേഖലകളിൽ ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 07:44 am IST
inKerala

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബം​ഗാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു. ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മമത സർക്കാർ നിലംപതിക്കുകയും ബിജെപി സർക്കാർ അധികാരത്തിൽ വരികയും ചെയ്തതോടെ തൊഴിലവസരങ്ങൾ സ്വന്തം നാട്ടിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബം​ഗാളികൾ.

നിർമാണം, ഹോട്ടൽ, പ്ലൈവുഡ്, കൃഷി, ഗൃഹശുചീകരണം തുടങ്ങിയ മേഖലകളിൽ ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ലഭ്യമായ തൊഴിലാളികൾ ഉയർന്ന കൂലി ആവശ്യപ്പെടുന്നതും ചെറുകിട വ്യാപാരികൾക്കും സാധാരണ കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായി മാറുന്നുണ്ട്. വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിരവധി നിർമാണ പ്രവർത്തനങ്ങൾ തൊഴിലാളി ക്ഷാമം മൂലം പാതിവഴിയിൽ നിൽക്കുകയാണ്.

ദിവസങ്ങൾക്കകം പൂർത്തിയാക്കേണ്ട ജോലികൾ ആഴ്ചകളായി നീളുന്നതോടെ നിർമ്മാണ ചെലവും വർധിച്ചു. തൊഴിലാളികളെ ലഭ്യമാക്കാൻ കരാറുകാർ തമ്മിൽ കടുത്ത മത്സരം നടക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. പറമ്പ് വെട്ടിത്തെളിക്കൽ, ഓട ശുചീകരണം, മേൽക്കൂര അറ്റകുറ്റപ്പണി, മരംമുറി തുടങ്ങിയ ജോലികൾക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ലഭിക്കുന്ന തൊഴിലാളികൾ ഉയർന്ന ദിവസവേതനം ആവശ്യപ്പെടുന്നതും ആശങ്ക വർധിപ്പിക്കുന്നു.

തൊഴിലാളി ക്ഷാമം ചെറിയ ഹോട്ടലുകളെയും ഭക്ഷണശാലകളെയും സാരമായി ബാധിച്ചു. പാചക തൊഴിലാളികളെയും സർവീസ് ജീവനക്കാരെയും കണ്ടെത്താൻ കഴിയാത്തതിനാൽ ചില ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതായും നേരത്തെ അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടമകൾ പറയുന്നു.തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ ദിവസവേതനം വൻതോതിൽ വർധിച്ചു. ചെറിയ ജോലികൾ പോലും ചെയ്യിപ്പിക്കാൻ സാധാരണ കുടുംബങ്ങൾക്ക് കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. “ആളില്ല, ഉള്ളവർ പറയുന്ന കൂലി നൽകാനും കഴിയുന്നില്ല” എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.

 

Tags: keralaother state workersWest bengal election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.