
കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായിരുന്ന എസ്. സന്താനം (78) കൊച്ചിയില്‍ അന്തരിച്ചു. ഭാര്യ ഹംസ. മക്കള്‍ ശുഭശ്രീ, സുജാത. മരുമക്കള്‍: പ്രദീപ്, ഭരത്.
ഏതാണ്ട് മൂന്നര പതിറ്റാണ്ടിലധികം ദല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ് സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്നു. 2005 ല്‍ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയി വിരമിച്ചു. രാജ്യത്തെ നിരവധി ക്രിക്കറ്റ് – ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ്. വിരമിച്ച ശേഷം തൃപ്പൂണിത്തുറയില്‍ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന് രാവിലെ 10ന്. സന്താനത്തിന്റെ നിര്യാണത്തില്‍ കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. കായിക പത്രപ്രവര്‍ത്തന മേഖലയില്‍ വലിയ സംഭാവന നല്‍കിയ പ്രഗത്ഭനായിരുന്നു സന്താനമെന്ന് കെ എസ്‌ജെഎ പ്രസിഡന്റ് സ്റ്റാന്‍ റയാനും സെക്രട്ടറി സി.കെ. രാജേഷ് കുമാറും പറഞ്ഞു.