ആലപ്പുഴ:ചേര്‍ത്തല നഗരസഭാ പരിധിയിലും തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലും ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നാലര വയസുകാരനും ചേര്‍ത്തല നഗരസഭയില്‍ 80കാരിക്കുമാണ് രോഗ ബാധ.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ചേര്‍ത്തല നഗരസഭയിലും പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ചേര്‍ത്തല നഗരസഭയില്‍ രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു.ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗം ചേര്‍ന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
















