Kerala

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ മംഗല്യം നാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യം പദ്ധതി പ്രകാരമുള്ള ഈ വര്‍ഷത്തെ വിവാഹം 14ന് നടക്കും. ഏഴ് പേരുടെ വിവാഹമാണ് നടത്തുന്നത്. രാവിലെ 8 മുതല്‍ 10 വരെയുള്ള മുഹൂര്‍ത്തത്തില്‍ ശ്രീപാര്‍വതിദേവിയുടെ നടയില്‍ താലി ചാര്‍ത്തല്‍ ചടങ്ങ് നടക്കും.

താലി ചാര്‍ത്തല്‍ ചടങ്ങിന് ശേഷം തിരുവാതിര ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം എറണാകുളം റൂറല്‍ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 2013ല്‍ ആരംഭിച്ച മംഗല്യം പദ്ധതി പ്രകാരം ഇതുവരെ 131 പേരുടെ വിവാഹമാണ് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയത്. മംഗല്യ നിധിയില്‍ നിന്നുള്ള സംഭാവനയും ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ഉപയോഗിച്ചാണ് വിവാഹം നടത്തുന്നത്. വധുവിനുള്ള സ്വര്‍ണാഭരണങ്ങള്‍, വധുവിനും വരനുമുള്ള വിവാഹ വസ്ത്രങ്ങള്‍, മാല, ബൊക്കെ, സദ്യ എന്നിവയും ട്രസ്റ്റ് ഒരുക്കും. ഒരു വധുവിനും വരനുമായി 3,00,000 ലക്ഷം രൂപ ഇത്തരത്തില്‍ ചെലവ് വരും.

Recent Posts