Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 09:34 am IST
in Kerala

കോഴിക്കോട്: കേരളത്തിലെ സാംസ്‌കാരികരംഗത്ത് മുന്‍നിരയിലുള്ള തപസ്യ കലാ-സാഹിത്യവേദിയുടെ 50ാം വാര്‍ഷികോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ 15, 16 തീയതികളില്‍ അത് പിറവികൊണ്ട കോഴിക്കോട് നഗരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തളിക്ഷേത്രത്തിനു സമീപമുള്ള കണ്ടങ്കുളം ജൂബിലി ഹാളില്‍ (മഹാകവി അക്കിത്തം നഗര്‍) പ്രമുഖ തമിഴ് നോവലിസ്റ്റും സാംസ്‌കാരികപ്രവര്‍ത്തകനുമായ പദ്മശ്രീ ആര്‍.എന്‍. ജോയ് ഡിക്രൂസ് ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം വിധുബാല ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ വിഖ്യാത ബംഗാളി സംഗീതജ്ഞന്‍ ഡോ. സ്വപന്‍ മുഖോപാധ്യായ മുഖ്യാതിഥിയാകും. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ആമുഖഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പ്രശസ്ത നോവലിസ്റ്റ് പി.ആര്‍. നാഥന്‍ എന്നിവര്‍ പ്രസംഗിക്കും.

വി. മധുസൂദനന്‍ നായര്‍ക്ക് മഹാകവി അക്കിത്തം പുരസ്‌കാരം സമര്‍പ്പിക്കും

തപസ്യ 50ാം വാര്‍ഷികോത്സവത്തിന്റെ ഭാഗമായി മഹാകവി അക്കിത്തത്തിന്റെ ജന്മശതബ്ദിയുടെ ഭാഗമായുള്ള ‘കാവ്യവിചാരം’ എന്ന പരിപാടിയില്‍ പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് മഹാകവി അക്കിത്തം പുരസ്‌കാരം ഈ മാസം 15ന് സമര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ കവി പി.പി.ശ്രീധരനുണ്ണി ആധ്യക്ഷ്യം വഹിക്കും. ആര്‍. പ്രസന്നകുമാര്‍, കല്ലറ അജയന്‍, ഡോ. ഇ.പി. ജ്യോതി എന്നിവര്‍ അക്കിത്തം കവിതയെക്കുറിച്ച് സംസാരിക്കും. ഡോ. ജി. പ്രഭ സംവിധാനം ചെയ്തത ‘അക്കിത്തം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടക്കും. സംസ്ഥാനതലത്തില്‍ യുവകവികള്‍ക്കായി നടത്തിയ കവിതാരചനാ മത്സരത്തില്‍ വിജയിയായ സി. അനുശ്രീ ചന്ദ്രന് അക്കിത്തത്തിന്റെ പേരിലുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം

ഉച്ചയ്‌ക്കുശേഷം നടക്കുന്ന ‘സാഹിത്യവിചാര’ത്തില്‍ ‘ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ആഷാമേനോന്‍, പ്രഫ. കെ.പി. ശശിധരന്‍, റഷീദ് പാനൂര്‍, ശ്രീജിത്ത് മുത്തേടത്ത് എന്നിവര്‍ സംസാരിക്കും. വിജയന്റെ ‘ഗുരുസാഗരം’ എന്ന നോവലിന്റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ബിയോണ്ട് ദ ബ്ലാക് ബോര്‍ഡ്’ എന്ന കോഴിക്കോട്ടെ ചിത്രകാരന്മാരുടെ കൂട്ടായ്‌മ നോവലിന്റെ ചിത്രാവിഷ്‌കാരം തത്സമയം നടത്തും. സംസ്ഥാനതലത്തില്‍ നടത്തിയ യുവകഥാകൃത്തുകള്‍ക്കുള്ള ചെറുകഥാ മത്സരത്തില്‍ വിജയിയായ മിഥുന്‍ അയ്യപ്പനുള്ള ഒ.വി. വിജയന്‍ പുരസകാരം ചടങ്ങില്‍ സമര്‍പ്പിക്കും.

നാടന്‍ കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്ന ‘കലാഭാരതി’

ഭാരതത്തിലെ വ്യത്യസ്തങ്ങളായ നാടന്‍ കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്ന ‘കലാഭാരതി’ എന്ന പരിപാടിയാണ് ആദ്യദിവസത്തെ പ്രധാന ആകര്‍ഷണം. പ്രശസ്ത ബംഗാളി സംഗീതജ്ഞനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. സ്വപന്‍ മുഖോപാധ്യായയും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നില്‍ ബാവുല്‍, തുസു, ഭാവിയ. ജാപ്പി, ജാരി, ബോലന്‍, ആല്‍കപ്, ഭാദു, ജുമുര്‍, ഗംഭീര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബംഗാളി നാടോടി സംഗീതവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗോകുല കണ്ണന്‍ നാടകസഭ അവതരിപ്പിക്കുന്ന തമിഴ്നാടിന്റെ തനത് നാടകരൂപമായ തെരുക്കൂത്ത് അരങ്ങേറും. ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമായ ‘നിണബലി’യുമുണ്ടാകും. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ പരിപാടികള്‍.

വി.എം. കൊറാത്ത് ജന്മശതാബ്ദി:മാധ്യമവിചാരം

16ന് രാവിലെ 10ന് വിഖ്യാത പത്രപ്രവര്‍ത്തകനും സ്വാതന്ത്യസമര സേനാനിയും സാംസ്‌കാരിക നായകനുമായിരുന്ന വി.എം. കൊറാത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ‘മാധ്യമവിചാര’ത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷനാകും. എം. രാജശേഖര പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ചിത്രകാരന്‍ മദനന്‍ വാക്കും വരയുമായി വി.എം. കൊറാത്തുമായുള്ള അനുഭവം പങ്കുവെക്കും. തുടര്‍ന്ന് ‘മാധ്യമനൈതികത’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച. കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനവും എഴുത്തച്ഛനും എന്ന വിഷയത്തെ കുറിച്ച് സംസ്ഥാനതലത്തില്‍ യുവ എഴുത്തുകാര്‍ക്കു വേണ്ടി നടത്തിയ ലേഖന മത്സരത്തിലെ വിജയി സുബിന്‍ ധര്‍മ്മലിന് വി.എം. കൊറത്ത് പുരസ്‌കാരം സമര്‍പ്പിക്കും.

ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന ‘ചലച്ചിത്ര വിചാരം’ സെമിനാറില്‍ ‘നവസിനിമ- നിഴലും വെളിച്ചവും’ എന്ന വിഷയത്തെക്കുറിച്ച് സംവിധായകനും നിരൂപകനുമായ പി. വിജയകൃഷണന്‍, സംവിധായകന്‍ എം.ബി. പത്മകുമാര്‍, നടന്‍ എന്‍.പി.
കൃഷ്ണപ്രസാദ്, ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍ എന്നിവര്‍ സംസാരിക്കും.

വൈകിട്ട് സുദേവ് ബാണത്തൂരിന്റെ അധ്യക്ഷതയില്‍ പ്രശസ്ത കവികള്‍ പങ്കെടുക്കുന്ന കാവ്യ സായാഹ്നം കവി ഡോ. ആര്യ ഗോപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മേധാ മാധവി പാതിരിശ്ശേരി അവതരിപ്പിക്കുന്ന കഥകളി സംഗീതക്കച്ചേരി, നന്ദന വിനോദിന്റെ മോഹിനിയാട്ടം, എന്‍.കെ. കൃഷ്‌ണേന്ദുവിന്റെ കുച്ചിപ്പുടി, മഞ്ജുഷ ബാബുവിന്റെ അര്‍ദ്ധശാസ്ത്രീയ നൃത്തം എന്നിവയുണ്ടാകും.

50ാം വാര്‍ഷികോത്സവത്തിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തപസ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ സുവര്‍ണ സംഗമം 14ന് രാവിലെ 10ന് ചാലപ്പുറം കേസരി ഭവനി
ല്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഗോപിനാഥ് കോലിയത്ത്, ജനറല്‍ കണ്‍വീനര്‍ ഡോ. സി. മഹേഷ്, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, കേന്ദ്രസമിതി അംഗം എം. ശ്രീഹര്‍ഷന്‍, ജില്ല ജനറല്‍ സെക്രട്ടറി ഗോപി കൂടല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kozhikodeTapasya Kalasahitya VediTapasya 50th anniversary festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.

അപരാജിതം കാലിക്കറ്റ് എഫ്സി 

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.