തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കുറഞ്ഞിട്ടില്ല. ചിലതിന് മാത്രമാണ് വിലക്കുറവ് ബാധകം.
ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ചില ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 50 രൂപവരെയും വില കുറച്ചിട്ടുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം ഷോപ്പുകളിലേക്ക് എത്തിയതായും, സോഫ്റ്റ്വെയറില്‍ പുതുക്കിയ വിലകള്‍ രേഖപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ് വില കുറച്ചതെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ പ്രതികരിച്ചു.
SUMMARY:in the state; Popular brands reduced by Rs 10 to Rs 50
















