Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുങിന്റെ സ്വത്വസാക്ഷാത്കാരവും ഭാരതീയ ദര്‍ശനവും

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും-4

ഡോ.വി.സുജാത by ഡോ.വി.സുജാത
May 10, 2026, 11:40 am IST
in Varadyam, Literature

വിചാര-വികാരങ്ങളുടെ ഊര്‍ജസ്രോതസ്സുകളടങ്ങുന്ന നിഗൂഢ തലങ്ങളെക്കുറിച്ച് ഭാരതീയ ദര്‍ശനം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഊര്‍ധ്വലോകം, അധോലോകം എന്നിങ്ങനെ ഭൂലോകത്തിനു മുകളിലും താഴെയുമായി രണ്ട് അനുഭവ തലങ്ങള്‍ ഭാരതീയ-ഹൈന്ദവ പുരാണങ്ങളില്‍ പ്രസിദ്ധമാണ്. സല്‍ബുദ്ധിയും വൈരാഗ്യവും വളര്‍ത്തുന്ന ആത്മജ്ഞാനികള്‍ ആത്മപ്രകാശമയമായ ഊര്‍ധ്വലോകങ്ങളെ പ്രാപിക്കുന്നു. ആത്മജ്ഞാനത്തിന്റെ കുറവുമൂലം ഭോഗാസക്തിയില്‍ മുഴുകുന്നവര്‍ അജ്ഞാനത്തിന്റെ കൂരിരുട്ടിനാല്‍ മൂടപ്പെട്ട അധോലോകങ്ങളിലേക്ക് പതിക്കുന്നതാണെന്ന് ഈശാവാസ്യ ഉപനിഷത്തും വ്യക്തമാക്കുന്നതാണ്.

ഭാരതീയ ദര്‍ശനത്തില്‍ ബോധതലമെന്നത് അഹംബോധത്തിന്റെയും മനസ്സിന്റെയും മാത്രം ഇടമല്ല. ഈ തലത്തിന്റെ യഥാര്‍ത്ഥ യജമാനന്‍ അഹംബോധമോ മനസ്സോ അല്ല. ശുദ്ധബോധമായ ആത്മാവാകുന്നു. ആത്മബോധത്തിന്റെ പ്രകാശത്താലാണ് അഹവും മനസ്സും ബോധയുക്തമാകുന്നത്. അതിനാല്‍ ബോധതലത്തില്‍ നിന്ന് അകലുന്നവര്‍ അതായത് വിഷയബദ്ധരായി ഭൗതിക തലത്തില്‍ ആഴ്ന്നിറങ്ങുന്നവര്‍ അധോലോകങ്ങളില്‍ പതിക്കുന്നുവെന്നാണ് ഈശാവാസ്യ ഉപനിഷത്ത് വ്യക്തമാക്കുന്നത്. ലോകം തനിക്ക് സ്വന്തമാണെന്ന മിഥ്യാധാരണയോടെ സ്ഥൂലലോക സംബന്ധമായോ സൂക്ഷ്മലോക സംബന്ധമായോ ഫലേച്ഛയോടുകൂടി കര്‍മ്മബദ്ധരായി രമിക്കുന്നവര്‍ ആത്മബോധത്തില്‍ നിന്ന് അകലുന്നവരാകുന്നു. അവര്‍ ഘോരമായ ഇരുട്ടിലേക്ക് അഥവാ അബോധതലങ്ങളിലേക്ക് പ്രവേശിക്കുന്നു. ആത്മപ്രകാശമില്ലാത്തതിനാല്‍ ‘അസുരം’ (സൂര്യനില്ലാത്തത്) എന്നറിയപ്പെടുന്നതും, അജ്ഞാനത്തിന്റെ കൂരിരുട്ടുകൊണ്ടു മൂടപ്പെട്ടതുമായ അനുഭവ ലോകങ്ങളിലേക്കാണ് ആത്മാവിനെ നിഷേധിക്കുന്നവര്‍ മരണാനന്തരം എത്തിച്ചേരുന്നതെന്നാണ് ഉപനിഷത്തിലെ മൂന്നാമത്തെ മന്ത്രം പറയുന്നത്. പാശ്ചാത്യ അപഗ്രഥന ശാഖയ്‌ക്ക് അബോധത്തെക്കുറിച്ചുളള ധാരണ ലഭ്യമായത് ഭാരതീയ ദര്‍ശനങ്ങളില്‍ നിന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ യുങ്ങിന്റെ അബോധ തലങ്ങളെയും പുരാണങ്ങളിലെ അധോലോകങ്ങളെയും തമ്മില്‍ കൃത്യമായി സാമ്യപ്പെടുത്താന്‍ സാധിക്കുന്നതല്ല.

എന്നാല്‍ ആധുനിക കാലത്തെ ചില പഠനങ്ങള്‍ യുങ്ങിന്റെ അബോധതലങ്ങളെയും പുരാണങ്ങളിലെ അധോലോകങ്ങളെയും തമ്മില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന വിധം താരതമ്യം ചെയ്തിട്ടുണ്ട്. ഡോ.എം.ലീലാവതി ‘ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍’ എന്ന ഗവേഷണ പഠനത്തില്‍ മനുഷ്യന്റെ അബോധ തലങ്ങളെ ഒരേസമയം പുരാണങ്ങളിലെ അധോലോകങ്ങളോടും മാണ്ഡൂക്യോപനിഷത്തിലെ നാല് പാദങ്ങളോടും താരതമ്യപ്പെടുത്തുന്നതു കാണാം. ഇതില്‍ അപാകതയുണ്ട്. കാരണം ഭാരതീയ ദര്‍ശനമനുസരിച്ച് അധോലോകങ്ങള്‍ അബോധമാകുന്നതിനു കാരണം കേവല ബോധത്തില്‍ നിന്നുള്ള അകല്‍ച്ചയാണ്. എന്നാല്‍ മാണ്ഡൂക്യത്തിലെ നാല് പാദങ്ങള്‍ കേവല ബോധത്തെ പ്രാപിക്കുന്നതിനായുള്ള ആത്മീയ സാധകന്റെ സ്ഥൂലത്തില്‍ നിന്നുള്ള സൂക്ഷ്മത്തിലേക്കുള്ള സഞ്ചാരപഥത്തെയാണ് സൂചിപ്പിക്കുന്നത്. അധോലോക നിവാസികളായ അസുരന്മാര്‍ക്ക് ഭോഗാസക്തിയെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ഐശ്വര്യങ്ങള്‍ നിറഞ്ഞതാണ് ആ ലോകങ്ങള്‍ എന്നാണ് പുരാണങ്ങള്‍ പറയുന്നത്.

എന്നാല്‍ ജ്ഞാനപ്രകാശമില്ലാത്തതിനാല്‍ അജ്ഞാന തിമിരം ബാധിച്ചവരാണ് അധോലോക വാസികള്‍. ഈ ലോകങ്ങളുമായി മാണ്ഡൂക്യോപനിഷത്തിലെ നാല് അവസ്ഥകള്‍ താരതമ്യം ചെയ്യുന്നത് വലിയ അബദ്ധം തന്നെയാണ്. കാരണം ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകള്‍ വാസ്തവത്തില്‍ ആത്മസാക്ഷാത്കാരത്തിനായി ഒരു സാധകന്‍ കടന്നുപോകേണ്ടതായിട്ടുള്ള പടികളാണ്. ഇവയില്‍ സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ നിദ്രയോട് സാമ്യപ്പെടുത്താമെന്നേയുള്ളു. ജാഗ്രത്ത് ഉണര്‍ന്നിരിക്കുന്നവന്റെയും തുരീയം യോഗിയുടെയും അവസ്ഥകളാണ്. സ്വപ്നത്തെയും സുഷുപ്തിയെയും, അബോധമാകുന്നതു കാരണം, അധോലോകങ്ങളായി കാണാനാവില്ല. കാരണം സ്വപ്നമെന്നത് മാണ്ഡൂക്യത്തില്‍ പറയുന്നതു പ്രകാരം ജാഗ്രത്തില്‍ ലഭ്യമായിട്ടുള്ള വിഷയങ്ങള്‍ കൊണ്ട് മനസ്സ് സ്വയം സൃഷ്ടിക്കുന്നതാണ്. സുഷുപ്തിയാകട്ടെ ആത്മാനന്ദം അഥവാ ബ്രഹ്‌മാനന്ദം നുകരുന്ന അനുഭവമാണ്. ഉറക്കത്തില്‍ സംഭവിക്കുന്ന ഈ അനുഭവം ഉണരുമ്പോള്‍ ബോധമനസ്സിന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ബ്രഹ്‌മാനന്ദം ഭുജിക്കുന്ന ഒരു യോഗി ഇത് അറിയുന്നുണ്ട്. ഈ അവസ്ഥയെ അധസ്തലമെന്ന നിലയില്‍ വ്യാഖ്യാനിക്കാനാവില്ല.

അധോലോക വാസികള്‍ ബ്രഹ്‌മാനന്ദം ഭുജിക്കുന്നവരല്ല. അവരുടെ ലോകം ഭോഗവസ്തുക്കളാല്‍ പൂരിതമാണ്, ഭോഗാസക്തിയില്‍ മുഴുകുന്നവരാണ് അസരുന്മാര്‍ എന്നാണ് പുരാണ ഭാഷ്യം. തുരീയമെന്നത് ആത്മസാക്ഷാത്കാരത്തിന്റെ അവസ്ഥയാണ്. അനുഭവസ്ഥന്‍- അനുഭവം എന്ന ദ്വൈതമില്ലാത്ത ഈ അവസ്ഥയെ നിദ്രപൂകുന്നവനോ അസുരനോ എത്തിപ്പെടാന്‍ സാധിക്കുന്നതല്ല. ഇന്ദ്രിയ വിഷയങ്ങളാകുന്ന സ്ഥൂലതയില്‍ നിന്ന് സൂക്ഷ്മമായിട്ടുള്ള മനോതലത്തിലേക്ക് ഉള്‍വലിയുകയും പിന്നീട്, അതിസൂക്ഷ്മമായിട്ടുള്ള സുഷുപ്തിയുടെ തലത്തിലേക്കും, ഒടുവില്‍ അത്യന്തം സൂക്ഷ്മമാകുന്ന തുരീയാവസ്ഥയിലേക്കും കടന്നുപോകുന്ന ആത്മീയ സാധകന്റെ പാതയാണ് മാണ്ഡൂക്യോപനിഷത്തിലെ പ്രതിപാദ്യവിഷയം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ ഓങ്കാരത്തിന്റെ അകാരം, ഉകാരം, മകാരം എന്ന മൂന്ന് മാത്രകളോടും തുലനം ചെയ്തിരിക്കുന്നു. ഈ മാത്രകളെ അതിക്രമിച്ചു നില്‍ക്കുന്ന ശബ്ദബ്രഹ്‌മത്തോടാണ് ആത്മസാക്ഷാത്കാരമാകുന്ന തുരീയത്തെ സാമ്യപ്പെടുത്തുന്നത്. ഈ അവസ്ഥകളെ എപ്രകാരമാണ് മനുഷ്യന്റെ അബോധതലങ്ങളോടും അധോലോകങ്ങളോടും സാമ്യപ്പെടുത്താന്‍ സാധിക്കുന്നത്?

സ്വത്വസാക്ഷാത്കാരം യുങ്ങിന്റെ അപഗ്രഥനത്തില്‍

ഒരു വ്യക്തി വികാസം നേടുന്നതിന് അബോധ തലത്തെ എപ്രകാരം ഉപയോഗപ്പെടുത്താമെന്നതിന് യുങ് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ‘ദ റിലേഷന്‍സ് ബിറ്റ്വീന്‍ ദി ഈഗോ ആന്‍ഡ് ദി അണ്‍കോണ്‍ഷ്യസ്’ എന്ന കൃതിയില്‍ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത് തന്റെ വ്യക്തിത്വത്തെ സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുകയെന്നതാണ്. ഇവിടെ അയാള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടമാക്കുന്ന തന്റെ വേഷങ്ങളും തന്റെ യഥാര്‍ത്ഥ വ്യക്തിത്വവും തമ്മില്‍ അന്തരമുണ്ടെങ്കില്‍ അക്കാര്യം തിരിച്ചറിയണം. ചുരുക്കത്തില്‍ സ്വന്തം മുഖംമൂടി സ്വയം അഴിച്ചുമാറ്റുന്നതാണ് ആദ്യപടി. അടുത്തത്, തന്നെ സംബന്ധിച്ച് താന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വവും നിലവിലുള്ള തന്റെ വാസ്തവികമായ വ്യക്തിത്വവും തമ്മിലുള്ള അന്തരത്തെ അയാള്‍ സത്യസന്ധമായി വിലയിരുത്തണം. അതായത്, മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടമാകുന്ന വ്യക്തിത്വം അതിന്റെ ദോഷവശം മറച്ചുപിടിക്കുന്നതാകും. എന്നാല്‍ ഇവിടെ ആ ദോഷവശങ്ങളുടെ നേര്‍ക്ക് കണ്ണടയ്‌ക്കാതെ അവയെ നേരിടേണ്ടതുണ്ട്. ഇത് കഠിനവും വേദനാജനകവുമായ പ്രവൃത്തിതന്നെയാണ്. അതിനാല്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുന്നയാള്‍ ധീരനും സത്യസന്ധനുമായിരിക്കേണ്ടതുണ്ട്. ഇതില്‍ മറ്റാര്‍ക്കും അയാളെ സഹായിക്കാനും സാധിക്കാത്തതിനാല്‍ ഈ പാതയില്‍ അയാള്‍ തികച്ചും ഏകനുമായിരിക്കും. ഇപ്രകാരം, വിഷയനിഷ്ഠമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്തരംഗത്തെ ഉള്ളിലേക്ക് തിരിക്കുകയും സ്വയം നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിനിഷ്ഠമാകുന്നതാണ് സാക്ഷാത്കാരത്തിന്റെ ആദ്യപടിയെന്നത് ഭാരതീയരുടെ ആത്മീയപഥത്തിലെ ആദ്യചുവട് തന്നെയാകുന്നു.

അടുത്തതായി യുങ് ചൂണ്ടിക്കാണിക്കുന്നത്, മറ്റ് വ്യക്തികളുമായുള്ള ബന്ധത്തിലൂടെയും ഒരാള്‍ക്ക് സ്വയം മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നാണ്. മറ്റുള്ളവരുടെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിക്കുന്നത് പലപ്പോഴും പരദൂഷണത്തിനാണ് ഉപകരിക്കുക. എന്നാല്‍ യുങ്ങിന്റെ അഭിപ്രായത്തില്‍, താരതമ്യപഠനത്തിലൂടെ ഇത് ഒരാള്‍ക്ക് സ്വയം നിരീക്ഷിക്കുന്നതിന് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റുള്ളവരെ അപേക്ഷിച്ച് സ്വന്തം വ്യക്തിത്വത്തിലെ മികവുകളും കുറവുകളും ഒരാള്‍ക്ക് തിരിച്ചറിയാന്‍ ബന്ധങ്ങള്‍ സഹായിക്കുന്നതാണ്. ഇവിടെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മുന്നറിയിപ്പും യുങ് നല്‍കുന്നുണ്ട് – മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണതയും മത്സരബുദ്ധിയും ഉപേക്ഷിക്കണമെന്നതാണ്. കാരണം അനുകരണം സ്വന്തം വ്യക്തിത്വത്തെ മറച്ചുപിടിക്കുന്നതാണ്. മാത്സര്യമാകട്ടെ അപകടം നിറഞ്ഞതാകുന്നു – അസൂയ, വിദ്വേഷം തുടങ്ങിയ ദോഷകരമായ പ്രവണതകള്‍ ഇതുമൂലം മനസ്സില്‍ ഇടം പിടിക്കും.

മൂന്നാമതായി, വ്യക്തി സ്വന്തം ജീവിതലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്. കാരണം ഒരാളിന്റെ മനസ്സിനെ നയിക്കുന്ന ഏറ്റവും ശക്തമായ വിചാരവികാരങ്ങള്‍ അയാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ജീവിതലക്ഷ്യവുമായി ബന്ധപ്പെട്ടവയാണ്. അതിനാല്‍ ജീവിത ലക്ഷ്യം സ്വയം തിരിച്ചറിയുന്നത് വ്യക്തിത്വ വികാസത്തിന് അത്യന്താപേക്ഷിതമാകുന്നുവെന്നാണ് യുങ് അഭിപ്രായപ്പെടുന്നത്. ജീവിത ലക്ഷ്യമെന്താണെന്ന് വിലയിരുത്തുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭാരതീയര്‍ പുരുഷാര്‍ത്ഥങ്ങളെപ്പറ്റി വിസ്തരിച്ചിട്ടുള്ളതെ ന്ന കാര്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഇതുപ്രകാരം അര്‍ത്ഥം, കാമം, ധര്‍മ്മം, മോക്ഷം എന്നിങ്ങനെ നാല് തരം ജീവിത ലക്ഷ്യങ്ങളാണ് മനുഷ്യര്‍ക്കുള്ളത് – ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നവര്‍, ഭോഗാസക്തിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ജീവിക്കുന്നവര്‍, ധര്‍മ്മാനുസൃതം ജീവിക്കണമെന്ന നിഷ്ഠയോടുകൂടിയവര്‍, സത്യസാക്ഷാത്കാരം ലക്ഷ്യമാക്കുന്നവര്‍ എന്നീ നാലുതരം വ്യക്തികളെയാണ് ഭാരതത്തിലെ തത്ത്വജ്ഞാനികള്‍ വേര്‍തിരിച്ചിട്ടുള്ളത്. ഇവയില്‍ ഏതാണ് തന്റെ ജീവിതലക്ഷ്യമെന്നത് നേരിട്ടറിയുകയെന്നത് ഒരാള്‍ക്ക് സ്വന്തം വ്യക്തിത്വത്തെ അനാവരണം ചെയ്ത് മനസ്സിലാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ഇപ്രകാരം സത്യസന്ധമായി സ്വയം നിരീക്ഷണം നടത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ തന്റെ അബോധ തലത്തിലെ ഊര്‍ജവിശേഷങ്ങളെ തിരിച്ചറിയാനും നേരിടാനും, ബോധമനസ്സുമായി അവയെ യോജിപ്പിച്ച് സംസ്‌കരിക്കാനും സാധിക്കുകയുള്ളൂ. അത്യന്തം പ്രയാസമേറിയ ദൗത്യമാണെങ്കിലും, ഇത് ഏറ്റെടുക്കുക വഴി മനോരോഗങ്ങളെ ചെറുക്കാനും ബോധമനസ്സിനെ പുഷ്ടിപ്പെടുത്താനും സാധിക്കും. ഇതിലൂടെ സ്വായത്തമാകുന്ന സമഗ്രമായിട്ടുള്ള അന്തരംഗമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വമെന്നാണ് യുങ്ങിന്റെ നിഗമനം. അല്ലാതെ, പരസ്പരം യോജിപ്പില്ലാതെ സദാ സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പല കഷണങ്ങളുള്‍പ്പെടുന്ന അന്തരംഗമല്ല മനുഷ്യന്റെ സ്വത്വം എന്നതാണ് ‘ഓണ്‍ ദ നേച്ചര്‍ ഓഫ് ദ സൈക്ക്’ എന്ന പുസ്തകത്തില്‍ യുങ് വ്യക്തമാക്കുന്നത്.

ഭാരതീയ ദര്‍ശനങ്ങളുടെ ഉദ്ബോധനമനുസരിച്ച്, ബോധമനസ്സിന്റെ അടിത്തട്ടുകളില്‍ അത്യന്തം ശക്തമായ ഊര്‍ജസംഭരണികളുണ്ട്. ഇവ ജന്മസിദ്ധമായ വാസനകളുടെയോ അവഗണിക്കപ്പെട്ട സര്‍ഗ്ഗാത്മകതയുടെയോ അലസതമൂലം ഉപയോഗരഹിതമായി അടിത്തട്ടില്‍ വസിക്കുന്ന, മറ്റ് സാമര്‍ത്ഥ്യങ്ങളുടെയോ രൂപത്തിലാകാം. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, വ്യക്തിവികാസമെന്നത് ഭൗതിക വാദികള്‍ സങ്കല്‍പ്പിക്കുന്നതു പോലെ പുറംലോകത്തു നിന്നു ശേഖരിക്കപ്പെടുന്ന വിഷയഭണ്ഡാരത്തെ ആശ്രയിച്ചുണ്ടാകുന്നതല്ല. വ്യക്തിയില്‍ സുപ്തമായിരിക്കുന്ന ആന്തരിക ശക്തികളെ ഉണര്‍ത്തി പ്രവര്‍ത്തനക്ഷമമാക്കുമ്പോഴാണ് മനസ്സ് വികാസം പ്രാപിക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമാകുന്ന രീതിയില്‍ ആന്തരിക ശക്തികളെ വിനിയോഗിക്കുമ്പോള്‍ മാത്രമാണ് ഉള്ളിലെ അസംസ്‌കൃതവും അഹിതവുമായിട്ടുള്ള വാസനകളുടെ ഊര്‍ജം ആശാസ്യകരമായി സംസ്‌കരിക്കപ്പെടുന്നത്. ഇപ്രകാരമുള്ള ബോധമനസ്സിന്റെ സംസ്‌കൃതിയും വിസ്തൃതിയുമാണ് വ്യക്തിത്വവികാസം.

അടുത്തത്: സമാഹൃത അബോധത്തിലെ സമാനത

Tags: Carl Gustav Jungsigmund freudAnalytical PsychologyIndo-Hindu mythologyself-realization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Varadyam

സമാഹൃത അബോധത്തിലെ സമാനത

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

പുതിയ വാര്‍ത്തകള്‍

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.