ന്യൂഡൽഹി : ഇന്ത്യയും, സൈപ്രസും തമ്മിലുള്ള ആയുധ ഇടപാടാണ് ഇപ്പോൾ തുർക്കിയിലെയും , പാകിസ്ഥാനിലെയും മാധ്യമങ്ങളിൽ ചർച്ചയാകുന്നത് . കഴിഞ്ഞ വർഷം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി നടത്തിയപ്പോൾ പാകിസ്ഥന് അനുകൂലമായി നിന്ന രാജ്യമാണ് തുർക്കി. സൈപ്രസിന് ഇന്ത്യ ആയുധങ്ങൾ നൽകുന്നത് തുർക്കിയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വിഷയവുമാണ് . ബ്രഹ്മോസ് മിസൈലുകളും , ഡ്രോണുകളുമാണ് ഇന്ത്യ സൈപ്രസിന് നൽകുന്നത് .
യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സൈപ്രസ് ഇന്ത്യൻ ആയുധങ്ങൾ വാങ്ങാൻ തയ്യാറാകുന്നത് വഴി യൂറോപ്പിന്റെ പ്രതിരോധ വിപണിയിലേക്ക് കടക്കാനുള്ള വലിയ അവസരമാണ് ഇന്ത്യൻ ആയുധ നിർമ്മാതാക്കൾക്ക് തുറന്നുകിട്ടുന്നത് . നാറ്റോ അംഗമല്ലാത്തതിനാൽ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിൽ സൈപ്രസിന് കൂടുതൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനാകും.
ഇന്ത്യയും , സൈപ്രസും തമ്മിലുള്ള ഈ പ്രതിരോധ കൂട്ടുകെട്ടിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. സൈപ്രസുമായി കാലങ്ങളായി തർക്കത്തിലുളള രാജ്യമാണ് തുർക്കി. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള കരാർ തുർക്കിയ്‌ക്ക് ഒരു താക്കീതായാണ് സൈപ്രസ് കാണുന്നത്.സമുദ്ര പര്യവേക്ഷണത്തിനു വേണ്ടിയും അല്ലാതെയും തുർക്കി സൈപ്രസിന്റെ സമുദ്രപരിധി പലപ്പോഴും ലംഘിക്കാറുണ്ട്. എന്നാൽ ബ്രഹ്മോസ് പോലെ കരുത്തുള്ള ആയുധങ്ങൾ ഉള്ളപോൾ സൈപ്രസിനെ തൊടാൻ തുർക്കി ഒന്ന് വിറയ്‌ക്കും. തുർക്കിയുടെ സൈനിക ആസ്തികളെ ലക്ഷ്യമിടാൻ സൈപ്രസിനുള്ള ഏറ്റവും മികച്ച മാർഗമാണ് ബ്രഹ്മോസ്.
ഡ്രോൺ സാങ്കേതിക വിദ്യയിലും നിലവിൽ മേഖലയിലെ ശക്തിയാണ് തുർക്കി. ഇന്ത്യയുമായുള്ള സഹകരണം സൈപ്രസിന് ഇക്കാര്യത്തിലും പ്രതിരോധ ശേഷി നൽകും.. തുർക്കിയുടെ ഈ ഇന്ത്യാവിരുദ്ധ നീക്കത്തിന് സൈപ്രസുമായി പ്രതിരോധക്കരാറിൽ ഏർപ്പെടുന്നതിലൂടെ ഇന്ത്യ ശക്തമായ മറുപടിയാണ് നൽകുന്നത്.ഇതോടെ കശ്മീർ വിഷയത്തിൽ ഇടപെടും മുൻപ് തുർക്കി ഒന്നാലോചിക്കും എന്ന കാര്യം ഉറപ്പാണ്.














