Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ഒരു മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ പൊലീസ് നടപടിയിലൂടെ അവരെ ഒഴിപ്പിക്കാന്‍ നിയമപരമായി ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന ഭരണഘടനയുടെ വകുപ്പിന്റെ ബലത്തിലായിരുന്നു ആര്‍.എന്‍. രവിയുടെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 11:08 pm IST
inIndia
ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

കൊല്‍ക്കൊത്ത: പണ്ട് പിണറായിയെ തോക്ക് കാണിച്ച് ഭയപ്പെടുത്തിയ ഒരു ഐപിഎസ് ഓഫീസറെ ഓര്‍മ്മയുണ്ടോ? പൊലീസ് സ്റ്റേഷനില്‍ നിന്നും പണ്ട് ഒരു കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ പിണറായി എത്തിയപ്പോള്‍ ഒരു യുവ ഐപിഎസ് ഓഫീസര്‍ തോക്കെടുത്ത് പിണറായിയുടെ തലയ്‌ക്ക് നേരെ ചൂണ്ടി. ഇതോടെ പിണറായിക്ക് വീട്ടില്‍പോയി വസ്ത്രം മാറേണ്ടി വന്നു. തോക്ക് രവി എന്ന് അറിയപ്പെടുന്ന ഈ ഐപിഎസ് ഓഫീസര്‍ അങ്ങിനെ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ നടന്ന പിണറായിയെ ശരിക്കും വിയര്‍പ്പിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്.

ആര്‍.എന്‍. രവി എന്ന രവീന്ദ്ര നാരായണ രവി എന്ന മുന്‍ ഐപിഎസ് ഓഫീസര്‍ കേരളത്തില്‍ പണ്ട് ആലപ്പുഴയിലും തലശേരിയിലും ജോലി ചെയ്തിരുന്നു. പിന്നീട് സര്‍വ്ീസില്‍ നിന്നും വിരമിച്ച ശേഷമാണ് മോദി ഈ ഉദ്യോഗസ്ഥനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചത്. അന്ന് സ്റ്റാലിനെയും ഡിഎംകെയും വിറപ്പിച്ച ആര്‍.എന്‍. രവി ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബംഗാളില്‍ ഗവര്‍ണറായത്.

ഇപ്പോള്‍ സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അധികാരം നല്‍കിയതും മമതയുടെ മന്ത്രിസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചതും ആര്‍എന്‍ രവി എന്ന ഗവര്‍ണര്‍ തന്നെ.

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കരുത്തന്‍ ആക്ഷന് മുന്നില്‍ മുട്ടുമടക്കുന്ന മമതയെയാണ് ശനിയാഴ്ച ബംഗാള്‍ കണ്ടത്.  ഒരു കലാപസാധ്യത മുന്നില്‍ കണ്ടു തന്നെയാണ് മമത സര്‍ക്കാരിനെ ഗവര്‍ണര്‍ ആര്‍.എന്‍. രവി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

ഒരു മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ പൊലീസ് നടപടിയിലൂടെ അവരെ ഒഴിപ്പിക്കാന്‍ നിയമപരമായി ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന ഭരണഘടനയുടെ വകുപ്പിന്റെ ബലത്തിലായിരുന്നു ആര്‍.എന്‍. രവിയുടെ നടപടി. ഐുപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശേഷമാണ് ആര്‍.എന്‍. രവി ഗവര്‍ണറായി നിയമിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളെ സധൈര്യം നേരിട്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് ഗവര്‍ണറായതെന്നതിനാല്‍ തൃണമൂലിന്റെ ഗുണ്ടായിസമൊന്നും ആര്‍.എന്‍. രവി എന്ന ഗവര്‍ണറെ ഭയപ്പെടുത്തില്ല. തമിഴ്നാട് ഗവര്‍ണറായിരുന്ന കാലത്ത് സ്റ്റാലിന്റെ ആധിപത്യത്തെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിരുന്നു.

മമത ഒരു ശല്ല്യവും ഉണ്ടാക്കാതെ ഒതുങ്ങി. തൃണമൂല്‍ ഗുണ്ടകളോ, പാകിസ്ഥാന്റെ രഹസ്യസംഘടനയായ ഐഎസ് ഐയുടെ പരിശീലനം നേടിയ ബംഗ്ലാദേശിലെ അക്രമിസംഘങ്ങളോ തലപൊക്കിയില്ല. പോരാത്തതിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 240 കമ്പനി അര്‍ധസൈനികവിഭാഗം ബംഗാളില്‍ ഉണ്ടെന്ന് അക്രമിസംഘങ്ങള്‍ക്ക് അറിയാം. ഇതിനെല്ലാം പുറമെ എന്‍കൗണ്ടര്‍ സ്പെഷ്യലില്‍ അജയ് പാല്‍ ശര്‍മ്മയും ഉണ്ട്.

എന്തായാലും ഇപ്പോള്‍ മമത നല്ല കുട്ടിയായി. സുവേന്ദു അധികാരി ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ മുഖ്യമന്ത്രി പദവി പോയി എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മമത ഉണര്‍ന്നു. ഇപ്പോള്‍ മമതയുടെ സമൂഹമാധ്യമ പേജില്‍ ബംഗാള്‍ മുഖ്യമന്ത്രി എന്ന വിശേഷണം നീക്കി. പകരം 2011, 2016, 2021 എന്നിങ്ങനെ മൂന്‍പ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു എന്നാണ് പുതിയ വിശേഷണം മമതയുടെ സമൂഹമാധ്യമപേജില്‍ ചേര്‍ത്തിരിക്കുന്നത്. അപ്പോള്‍ താടിയുള്ളപ്പനെ മമതയ്‌ക്കും പേടിയുണ്ടെന്നര്‍ത്ഥം.

Tags: bengal CMTMCBengal GovernorMamata BanerjeeRn raviLatest newsTrinamool GoonsBENGAL ASSEMBLY ELECTION 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.