Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മീഷന് വ്യക്തികളെ കുടിയൊഴിപ്പിക്കാനൊന്നും അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 07:39 am IST
in Kerala

കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവിടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി. വിവിധ മേഖലകളിൽ ന്യൂനപക്ഷ ശാക്തീകരണത്തിന് നടപടിയെടുക്കാമെന്നത് മാത്രമാണ് കമ്മീഷന് ചെയ്യാൻ കഴിയുന്നത്. സിവിൽ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ കമ്മീഷന് കഴിയില്ല. വ്യക്തികളെ കുടിയിറക്കാനുള്ള അധികാരം സംബന്ധിച്ച് നിയമത്തിൽ പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമീഷനെ നിയമിച്ചത്.

നിശ്ചിത വിഷയങ്ങളിൽ സർക്കാറിന് ശിപാർശ നൽകാനുള്ള അധികാരം മാത്രമാണ് കമ്മീഷനുള്ളതെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവിനെതിരെ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹർജി പരിഗണിച്ച കോടതി ഈ ഉത്തരവ് റദ്ദാക്കി. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞു നൽകുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുൽ സലാം നൽകിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടത്.

അതേസമയം, ബലപ്രയോഗവും സ്വാധീനവും ചെലുത്തിയാണ് രജിസ്ട്രേഷൻ നടത്തിയതെന്നാണ് ഹർജിക്കാരനായ മൊയ്തീൻകുട്ടിയുടെ വാദം. അതിനാലാണ് ഒഴിയാതിരുന്നത്. എന്നാൽ, പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെങ്കിൽ പരാതിക്കാരൻ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും, പകരം ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

സിവിൽ തർക്കം പരിഹരിക്കാൻ ഈ രീതി തെരഞ്ഞെടുത്തതിലൂടെ പരാതിക്കാരൻ കുറുക്കുവഴി തേടുകയായിരുന്നു. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷൻ പരിഗണിക്കരുതായിരുന്നു. ഇക്കാര്യത്തിൽ ഉത്തരവിട്ടെന്ന് മാത്രമല്ല, കുടിയിറക്കാൻ പൊലീസ്, റവന്യൂ അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു. നിയമത്തിന്റെ ആമുഖത്തിൽതന്നെ കമ്മീഷൻ രൂപവത്കരണത്തിന്റെ ലക്ഷ്യങ്ങൾ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി നിയമപരമല്ലെന്ന് വിലയിരുത്തി കമ്മീഷൻ ഉത്തരവ് കോടതി റദ്ദാക്കിയത്.

Tags: HighcourtState Minority Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.