Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം : സനാതനധർമ്മത്തെ അവഹേളിക്കാൻ ശ്രമിച്ച് മുസ്ലീം ലീഗിൽ ചേർന്ന സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. അഘോരി സന്യാസികളെയും, തിരുനാവായയിൽ നടത്തിയ മഹാമാഘ മഹോത്സവത്തെയും അപമാനിച്ചാണ് ഹരിഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. വളാഞ്ചേരിയിൽ പൊതുനിരത്തിൽ ആടിന്റെ തല പ്രദർശിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദത്തെ അടിസ്ഥാനമാക്കിയാണ് ഹരിഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം ആഹ്ളാദ പ്രകടനം വലിയ തെറ്റാണ്. അത് ലീഗ് നേതൃത്വം കർശനമായി വിലക്കീട്ടുമുണ്ടെന്നാണ് ഹരിഗോവിന്ദൻ പറയുന്നത് . എന്നാൽ അതിനെ കുറിച്ച് വിമർശിക്കാൻ സംഘികൾ ആരാണെന്നും ഹരിഗോവിന്ദൻ ചോദിക്കുന്നു.

മനുഷ്യരുടെ തലയോട്ടികളെ മാലയായി ധരിക്കുന്നവരാണെന്നും ലഹരി മരുന്ന് ഉപയോഗിച്ച് പൊതു നിരത്തിൽ ആഭാസം കാണിക്കുന്നവരാണെന്നുമാണ് ഞെരളത്ത് ഹരിഗോവിന്ദൻ പറയുന്നത് . ‘ ഇത്തരം അരോചകത്വവും സൃഷ്ടിക്കുന്നവരെ താണുവണങ്ങി അവരെ മഹത്വവല്ക്കരിച്ച്, ലോകം മുഴുവൻ ഇന്ത്യയുടെ മാനം കെടുത്താൻ മൽസരിക്കുന്ന… ആ വികൃത സംസ്കാരം മലപ്പുറത്തെ തിരുനാവായയിലൂടെ കെട്ടിയിറക്കി ഭീകരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിങ്ങളാണോ സ്വന്തം പ്രസ്ഥാനം പോലും തള്ളിപ്പറഞ്ഞ ആ എട്ടോ പത്തോ ആളുകളുടെ പേരിൽ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ നെഞ്ചത്തേക്കു കേറാൻ നോക്കുന്നത് ??? ‘ എന്നാണ് ഹരിഗോവിന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിനൊപ്പം സന്യാസിമാരെ അടച്ചാക്ഷേപിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും ഹരിഗോവിന്ദൻ നൽകിയിട്ടുണ്ട്.

ഈ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. മാസങ്ങൾക്ക് മുൻപാണ് ഹരിഗോവിന്ദൻ ലീഗിൽ ചേർന്നത് . ലീഗിൽ ചേർന്നതിനെ തുടർന്ന് തനിക്ക് നിരവധി പരിപാടികൾ നഷ്ടപ്പെട്ടതായും ഹരിഗോവിന്ദൻ പറഞ്ഞിരുന്നു . 15 ഓളം പരിപാടികളാണ് ഒറ്റയടിയ്‌ക്ക് കാൻസൽ ആക്കിയതെന്നും ഹരിഗോവിന്ദൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കും വിധത്തിലുള്ള പരാമർശങ്ങളും നടത്തിയിരിക്കുന്നത്.

Recent Posts