കൊൽക്കത്ത : പശ്ചിമ ബംഗാൾ ‘സ്വതന്ത്ര രാഷ്‌ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി ജമാഅത്ത് നേതാവ് . ബംഗ്ലാദേശി ജമാഅത്ത് നേതാവ് എം ഡി നൂറുൽ ഹുദയാണ് മമത ബാനർജിയോട് തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കരുതെന്നും പശ്ചിമ ബംഗാളിനെ പ്രത്യേക രാജ്യം ആയി പ്രഖ്യാപിക്കണമെന്നും അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തിറക്കിയത്.
മമത കേന്ദ്രസർക്കാരിനെ അംഗീകരിക്കരുതെന്നും നൂറുൽ ഹുദ പറയുന്നുണ്ട് . ബിജെപി ‘ഹിന്ദു വർഗീയവാദികൾ ’ ആണെന്നും മമത ഒരു സാഹചര്യത്തിലും അധികാരം ഉപേക്ഷിക്കരുതെന്നും നൂറുൽ ഹുദ പറയുന്നു . മാത്രമല്ല മമത കേന്ദ്രസർക്കാരിനും , ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് പോലും നൂറുൽ നിർദ്ദേശിച്ചു.
ബംഗാൾ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചാൽ, ബംഗ്ലാദേശിലെ 170 ദശലക്ഷം മുസ്ലീങ്ങൾ മമത പക്ഷത്ത് നിൽക്കുമെന്നും ജമാഅത്ത് നേതാവ് അവകാശപ്പെട്ടു. ബംഗാൾ ബാഹ്യമോ ബംഗാളികളല്ലാത്തതോ ആയ നിയന്ത്രണത്തിന് വഴങ്ങരുത്. കേന്ദ്ര സർക്കാരിൽ നിന്ന് വേർപിരിയാനും സ്വാതന്ത്ര്യം ആവശ്യപ്പെടാനും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെയും എം.ഡി. നൂറുൽ ഹുദ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം ബംഗാളിലെ നിലവിലെ കലാപത്തിനു പിന്നിലും ബംഗ്ലാദേശികൾക്ക് പങ്കുണ്ടാകാമെന്നും റിപ്പോർട്ടുണ്ട് . ഇന്ത്യൻ ജനാധിപത്യത്തിൽ ഇടപെടാനും രാജ്യത്തെ ഛിന്നഭിന്നമാക്കാനും വിദേശ ശക്തികൾ നടത്തിയ അത്തരമൊരു ആഹ്വാനം സുരക്ഷാ ഏജൻസികളെയും അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.
🚨 BREAKING: Jamaat Leader Md Nurul Huda urges Mamata Banerjee to declare WEST BENGAL INDEPENDENT!
Following Mamata’s defeat, Jamaat leaders appear to be reacting strongly.
He told : “Don’t resign, declare war Against Delhi!”He also claimed that 170 million Muslims in… pic.twitter.com/dB40prjDpB
— Voice Of BD Hindus 🇧🇩 (@ItzBDHindus) May 6, 2026
















