Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 11:55 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി. കണ്ണൂരില്‍ പോലും ജില്ലാ, പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചില്ല. സ്വജനപക്ഷപാതം എല്ലാ തലത്തിലും ഉണ്ടായി. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതും തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നും വിമര്‍ശനം. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

കണ്ണൂരില്‍ ഉള്‍പ്പെടെ നേതൃത്വം ഇടപെടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കുകയോ ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും മനസ് അറിയുന്നതില്‍ പരാജയമുണ്ടായി. ഏതാനും ചില നേതാക്കളെ മാത്രം വിശ്വാസത്തിലെടുത്തത് വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകറ്റി. കണ്ണൂരില്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ നേതൃത്വം ഇടപെട്ടില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൃത്യമായിതേടിയില്ല. എതിര്‍ശബ്ദങ്ങളെ കാര്യമാക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം തടുക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൂടാതെ ജനമനസിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഒരുവിഭാഗം പറഞ്ഞു. ജനങ്ങളുടെ ചിന്തയും മനസും അഭിപ്രായവും സ്വരൂപിക്കുന്നതില്‍ വീഴ്ച പറ്റി. താഴേത്തട്ടിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്താനായില്ല. ബിജെപിയുടെ വളര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയായി. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ കീഴ്ഘടകത്തിലെ ഓരോ പ്രവര്‍ത്തകനെയും കേള്‍ക്കണമെന്നും അവരുടെ അഭിപ്രായം രേഖപ്പെടുത്തി മേല്‍ഘടകങ്ങളില്‍ കൃത്യമായി ചര്‍ച്ചചെയ്യണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നു. തുടര്‍ന്നാണ് ബ്രാഞ്ച് തലത്തില്‍ പരാജയകാരണം ചര്‍ച്ചചെയ്യാനും നിര്‍ഭയവും സ്വതന്ത്രവുമായി അഭിപ്രായം പറയാന്‍ അനുവദിക്കാനും യോഗം തീരുമാനിച്ചത്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി വിജയന്‍ മൗനം തുടര്‍ന്നുവെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ. ഇന്നലെ രാത്രി വൈകിയും യോഗം തുടര്‍ന്നു.

 

Tags: Bjp KeralaCPM KeralaKerala assembly election 2026CPM state secretariat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.