Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 08:05 pm IST
in India

P, : ബംഗാളിനെ മാറ്റുമെന്നും ഭയമുക്തമാക്കുമെന്നും തൊഴില്‍തേടിയുള്ള പലായനം ഒഴിവാക്കുമെന്നും ഉറപ്പു നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തെരഞ്ഞെടുപ്പു വിജയങ്ങള്‍ ബംഗാളിലും കേരളത്തിലും ജനാധിപത്യത്തിനായി പ്രവര്‍ത്തിച്ച് ജീവന്‍ വെടിഞ്ഞ ബംഗാളിലെയും കേരളയത്തിലേയും ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു.
അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പുവിജയങ്ങള്‍ക്കു ശേഷം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളുടെ സാധനയുടെ ഫലമാണ് പശ്ചിമ ബംഗാളിലെ വിജയം. അതിന്റെ പ്രകടനം പ്രവര്‍ത്തകരുടെ മുഖത്തുകാണാനുണ്ട്. രാജ്യത്തിന്റെ ഉജ്ജ്വല ഭാവിയുടെ പ്രഖ്യാപനമാണ്. ഇത് ഭാരതത്തിന്റെ മഹാനായ ലോകതന്ത്രജ്ഞന്റെ സങ്കല്‍പ്പത്തിന്റെ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരത്തിന്റെ പ്രകടനമാണ്.

ഞാന്‍ ബംഗാളിലെയും കേരളത്തിലെയും അസാമിലേയും തമിഴ്നാട്ടിലേയും പോണ്ടിച്ചേരിയിലേയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ നമിക്കുന്നു. ബിജെപിയുടെ കോടികോടിക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഇന്ന് ഒരു പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.ബിജെപിയുടെ പുതിയ അദ്ധ്യക്ഷന്‍ നിതിന്‍ നവീന്റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുകളാണിത്. അതില്‍ വന്‍ വിജയമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ സ്ഥലത്തും ബിജെപി വിജയിക്കുന്നു.

ജയവും പരാജയവും തെരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ അഞ്ച് സംസ്ഥാനത്തെ ജനത ഈ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്, ജനാധിപത്യത്തിന്റെ പവിത്രതയും ശക്തിയും. ജനാധിപത്യം രാഷ്‌ട്രീയം മാത്രമല്ല, നമ്മുടെ സംസ്‌കാരംകൂടിയാണെന്ന് പറയുകയാണ്. നമ്മുടെ സംവിധാനത്തിന്റെ വിജയമാണ് അവര്‍ കാണുക്കുന്നത്.

പശ്ചിമ ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍ വോട്ടു രേഖപ്പെടുത്തി. മറ്റെല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പില്‍ പുതിയ റിക്കാര്‍ഡിട്ടിരിക്കുകയാണ്. അതില്‍ സ്ത്രീകളുടെ അസാമാന്യമായ പങ്കാളിത്തം ശ്രദ്ധേയമായി.ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഗരിമയ്‌ക്ക് സകലരുടെയും പങ്കാളിത്തം എക്കാലത്തും ഓര്‍മ്മിക്കപ്പെടും.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് ബീഹാറിലെ തെരഞ്ഞെടുപ്പുകഴിഞ്ഞ് ഞാന്‍ ഈ സ്ഥലത്തുനിന്ന് നിങ്ങളോടു പറഞ്ഞു, ഗംഗയുടെ ഒഴുക്ക് ബംഗാളിലേക്ക് തുടങ്ങുകയാണെന്ന്. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഇപ്പോള്‍ ബംഗാള്‍… എല്ലായിടത്തും താമര വിരിഞ്ഞിരിക്കുന്നു.

ഗാംഗാ മാതാവിന്റെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും എക്കാലവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ബ്രഹ്മപുത്രയുടെ അനുഗ്രഹവും ലഭിച്ചിരിക്കുന്നു. അസാമില്‍ മുന്നാംവട്ടവും നമ്മള്‍ അധികാരത്തില്‍ വന്നു, ഹാട്രിക്കാണ്. ഇത് അസാമിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്. അസാമില്‍ സകലമേഖലയില്‍നിന്നും നമുക്ക് പിന്തുണ കിട്ടിയിരിക്കുന്നു. അനേകം അനേകം മഹാന്‍മാരുടെ പ്രേരണയില്‍ അസം കൂടുതല്‍ വികസിക്കും. 2021 ല്‍ പുതുച്ചേരി ജനതയക്ക് മുന്നില്‍ പുതിയ പുതുച്ചേരിയുടെ ആശയം വെച്ചു. അവര്‍ നമ്മളെ വിജയിപ്പിച്ചു. അവര്‍ക്ക് കൊടുത്ത വാഗ്ദാനം നമ്മള്‍ പാലിച്ചു. വീണ്ടും അവര്‍ നമുക്ക് അവസരം നല്‍കിയിരിക്കുന്നു. എന്‍ഡിഎ നിങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

ജനതയുടെ സേവനമാണ് ബിജെപിയുടെ മന്ത്രം. അതിനാല്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ബിജെപിയിലേക്ക് വരുന്നു. എവിടെ ബിജെപി അവിടെ സദ്ഭരണം, എവിടെ ബിജെപി അവിടെ പുരോഗതി എന്നാണ് സ്ഥിതി. ബിജെപി -എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഓരോന്നും എടുത്തുനോക്കൂ. ഇത് തദ്ദേശ സ്വയംഭരണ രംഗത്തും കാണുന്നു. അങ്ങനെയാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനല്‍കി ബിജെപിയെ ജനങ്ങള്‍ വിജയിപ്പിച്ചത്.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിത ലക്ഷ്യം നടപ്പായി. പ്രവര്‍ത്തകരോട് അദ്ദേഹം നല്‍കിയ സന്ദേശം രാജ്യത്തിനായി ജീവിക്കുക, രാജ്യത്തിനായി മരിക്കുക. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും സങ്കോചവും ഉണ്ടായില്ല. അദ്ദേഹം സമൃദ്ധവും സമ്പന്നവുമായ ബംഗാള്‍ സ്വപ്നം കണ്ടിരുന്നു. ഇന്ന് 2026 മെയ് നാലിന് ബംഗാള്‍ ജനത ബിജെപിക്ക് അത് നടപ്പാക്കാന്‍ അവസരം നല്‍കി. ഇന്നു മുതല്‍ പുതിയ ബംഗാളിന്റെ പുതിയ അദ്ധ്യായം തുടങ്ങുകയാണ്. ഭയമില്ലാത്ത, വളര്‍ച്ചയുള്ള ബംഗാള്‍ വരാന്‍ പോകുകയാണ്. ഈ വിജയം വന്ദേമാരത്തിന്റെ ശതകവര്‍ഷത്തില്‍ ഈ വിജയത്തില്‍ സകല മഹാന്മാര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നു. ബംഗാളില്‍ ഈ വിജയത്തിന് എത്രയെത്ര ആളുകള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നുവോ മഹിളകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നുവോ, കേരളത്തിലെ ജനതക്ക് ജീവന്‍ സമര്‍പ്പിക്കേണ്ടിവന്നുവോ അവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു. ബംഗാളില്‍ പുതിയൊരു സൂര്യന്‍ ഇന്ന് ഉദിച്ചിരിക്കുകയാണ്.

ഇങ്ങനെയൊരു വിജയ സാഹചര്യം നല്‍കിയ യുവജനതയുണ്ട്, ഹിംസയുടെയും ആക്രമണത്തിന്റെയും ക്രൂരതകളെ മറികടന്ന വിജയം. ഈ വിജയയാത്ര, വിശ്വാസത്തിന്റെ യാത്ര മുന്നോട്ടുതന്നെ പോകും. എല്ലാ ബംഗാള്‍ നിവാസികള്‍ക്കും ഉറപ്പ് നല്‍കുന്നു, ബംഗാളിന്റെ ഭാവിക്ക് ബിജെപി രാപകല്‍ പ്രവര്‍ത്തിക്കും. അവിടെ മഹിളകള്‍ക്ക് സുരക്ഷ കിട്ടും, യുവാക്കള്‍ക്ക് തൊഴില്‍ കിട്ടും, പലായനം ഇല്ലാതാക്കും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആയുഷ്മാന്‍ ആരോഗ്യ പദ്ധതി നടപ്പാക്കും. ഒപ്പം അഴിമതികളെല്ലാം അന്വേഷിക്കും. ഈ വിജയ വേളയില്‍ ഗുരുദേവ് ടാഗോറിനെ അനുസ്മരിക്കുന്നു, അദ്ദേഹത്തിന്റെ സ്വപ്നം നടപ്പിലാക്കും. എവിടെ മനസ് നിര്‍ഭയമാകുന്നുവോ അവിടെ തല ഉയര്‍ന്നു നില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗാളിനെ ഭയമുക്തമാക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.

ബംഗാളില്‍ തെരഞ്ഞെടുപ്പുകാലത്ത് നിര്‍ദ്ദോഷികളുടെ ജീവഹാനി പതിവായിരുന്നു. ഇത്തവണ അതുണ്ടായില്ല. ഒറ്റ നിരപരാധികള്‍ക്കും ജീവന്‍ പോയില്ല. തോക്കിന്റെ വെടിയൊച്ച കേട്ടില്ല. ആദ്യമായി ജനാധിപത്യം വിജയിച്ചു. ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുന്നു. അവിടത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും പറയുന്നു മാറ്റത്തിന് മാറ്റത്തിന്റെ സാഹചര്യം ഉണ്ടാക്കണം. നമുക്ക് ഒന്നിച്ച്നിന്ന് അക്രമത്തിന്റെ പാത വിട്ട് വികസനത്തിന്റെ പാതയില്‍ പോകാം. ആര്‍ക്കുവോട്ടുചെയ്തുവെന്ന് നോ്ക്കാതെ ബംഗാള്‍ വികസനത്തിന് ഒന്നിച്ചുനില്‍ക്കാം. തെരഞ്ഞെടുപ്പുകഴിഞ്ഞു. ഇനി ഒന്നിച്ചു നില്‍ക്കാം, മോദി പറഞ്ഞു.

 

 

 

Tags: winnarendramodibjpelectionPrime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.