India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ : തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ ടിവികെ കുതിപ്പ് തുടരുന്നതിനിടെ വിജയിയെ കാണാൻ എത്തി നടി തൃഷ. ഉച്ചയോടെയാണ് തൃഷ വിജയിയുടെ വസതിയിൽ എത്തിയത്. വിജയിയുടെ വീട്ടിലും ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.രാവിലെ

ഇന്ന് തൃഷയുടെ 42ാം ജന്മദിനം കൂടിയാണ്. രാവിലെ തിരുപ്പതിയിൽ ദർശനം നടത്തിയതിന് ശേഷമാണ് തൃഷ വിജയിയെ കാണാൻ എത്തിയിരിക്കുന്നത്. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് ക്ഷേത്ര ദർശനം നടത്തുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Recent Posts