കാവിന്നടുത്ത് പറമ്പ്,
ഭഗവതിക്കവിടെ ചിലമ്പ്.
അംഗരക്ഷകര്‍
രണ്ട് കാളകള്‍.
ഉറ്റവര്‍
പുരയിടം വാങ്ങരുതെന്ന് വിലക്കി,
കണ്ണ് കെട്ടി കൊണ്ട് പോകുമെന്നോതി.
കേള്‍ക്കാതെ
ഞാനത് വാങ്ങി,
പുര വച്ചു,
പാലുകാച്ചായി.
കോഴി പൊരിച്ചു നിരത്തി.
നാസ്തികനെന്ത് കാവ്,
എന്ത് ദേവി.
സ്വപ്‌നത്തില്‍
എന്‍ മുന്നില്‍ വന്നു,
കാളിയായി നിന്നങ്ങു ദേവി.
കാളകളൊപ്പം
കുത്താനടുത്തു.
അതിനു പിറ്റേന്ന് മുതല്‍
നാവനങ്ങുന്നില്ല,
കാഴ്ചയില്ല.
















