Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: അനധികൃതമായി വിൽപ്പന നടത്താൻ വീട്ടിൽ സൂക്ഷിച്ച വിദേശ മദ്യവുമായി വീട്ടമ്മ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കണ്ടച്ചിറയിലാണ് വിദേശമദ്യവുമായി വീട്ടമ്മ പിടിയിലായത്. മാഞ്ചിറ കണ്ടഞ്ചിറ മുരുകന്റെ ഭാര്യ ശശികല (52)യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്നും 124 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

മദ്യകുപ്പികൾ ശശികലയുടെ വീട്ടിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ശശികലയുടെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് 124 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.