Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

എല്ലാ ഭാഗത്ത് നിന്നും തിരിച്ചടി കിട്ടിയ മമത ബാനര്‍ജി മുറിവേറ്റ് നിയന്ത്രണം വിട്ട് പായുന്ന കാഴ്ചയാണ് ബംഗാളില്‍ നിന്നും പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 08:25 pm IST
inIndia

കൊല്‍ക്കൊത്ത: എല്ലാ ഭാഗത്ത് നിന്നും തിരിച്ചടി കിട്ടിയ മമത ബാനര്‍ജി മുറിവേറ്റ് നിയന്ത്രണം വിട്ട് പായുന്ന കാഴ്ചയാണ് ബംഗാളില്‍ നിന്നും പുറത്തുവരുന്നത്. എസ് ഐആര്‍ വഴി കള്ളവോട്ടര്‍മാരെയും മരിച്ചവരെയും ഇരട്ടവോട്ടര്‍മാരെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്തതും 240 കമ്പനി സിആര്‍പിഎഫുകാരുടെ കാലേക്കൂട്ടിയുള്ള കാവലും സുവേന്ദു അധികാരിയും മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി സംഘത്തിന്റെ ഒറ്റക്കെട്ടായ ആസൂത്രിത കാമ്പയിനുകളും ഒടുവില്‍ ബിജെപി വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഭൂരിഭാഗം എക്സിറ്റ് പോളുകളും ആയതോടെ എല്ലാ ഭാഗത്ത് നിന്നും തിരിച്ചടി കിട്ടിയ മമത തോല്‍വി മണത്തതോടെ അസാധാരണമായാണ് പെരുമാറുന്നത്.

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാത്രം വോട്ടിംഗ് യന്ത്രം എണ്ണിയാല്‍ അവര്‍ പക്ഷപാതരമായി പെരുമാറിയേക്കാമെന്നാണ് മമതയുടെ പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ മമതയ്‌ക്ക് സുപ്രീംകോടതിയില്‍ നിന്നും കിട്ടിയത് തിരിച്ചടി. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ് മായ ബാച്ചി എന്നിവരാണ് മമതയുടെ പരാതി തള്ളിയത്. ഇതുവരെയും വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുന്ന ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം സുപ്രീംകോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.

അതുപോലെ വോട്ടിംഗ് യന്തങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കാതെ തുറന്നു എന്ന രീതിയില്‍ ഭീതി സൃഷ്ടിക്കാന്‍ മമത ശ്രമിച്ചിരുന്നു. പല തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ബംഗാളിലെ വിവിധ സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ സമരം നടത്തുകയും തള്ളിക്കയറാന്‍ ശ്രമിയ്‌ക്കുകയും ചെയ്തിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഡിജിപിയ്‌ക്കും സ്ട്രോംഗ് റൂമുകള്‍ തുറക്കാനുള്ള തൃണമൂല്‍ ശ്രമം അനുവദിക്കരുതെന്ന് അന്ത്യശാസനം നല‍്കിയിരുന്നു. ഇതോടെ സ്ട്രോംഗ് റൂമുകള്‍ക്ക് മുന്‍പില്‍ തോക്ക് ധാരികളായ സിആര്‍പിഎഫ് സംഘങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ട്രോംഗ് റൂമിന് മുന്‍പില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ വെടിവെയ്‌ക്കാനാണ് ഉത്തരവ്. ഇതോടെ തൃണമൂലിന്റെ കലിയടങ്ങി.

രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഇപ്പോള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 142 മണ്ഡലങ്ങളില്‍ 85 എണ്ണം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായിരുന്നു. ഇവിടെ കുറഞ്ഞത് 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ്. മുര്‍ഷിദാബാദ്, ബുര്‍ഭൂം, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പില്‍ പലയിടങ്ങളിലും താമര ചിഹ്നം തന്നെ ടേപ്പൊട്ടിച്ച് മറച്ചതായുള്ള പരാതി ഉയര്‍ന്നിരുന്നു. ഇവിടെ ബിജെപി അനുഭാവികള്‍ വോട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര കാണാതായതോടെയാണ് പ്രശ്നമായത്. ഇതില്‍ മമതയുടെ മരുമകന്‍ അഭിഷേഖ് ബാനര്‍ജിയുടെ കോട്ടയായ തൃണമൂല്‍ ഗുണ്ടകളുടെ സ്ഥലമായ ഡയമണ്ട് ഹാര്‍ബറിലേതുള്‍പ്പെടെ 15 ബൂത്തുകളില്‍ റീപോളിംഗ് നടത്തി. ഇതും മമതയ്‌ക്ക് തിരിച്ചടിയായിരുന്നു. മാത്രമല്ല, ഏതാണ്ടെല്ലാ എക്സിറ്റ് പോളുകളും ബിജെപിയ്‌ക്ക് വിജയം പ്രവചിച്ചതോടെ വോട്ടെണ്ണല്‍ എങ്ങിനെയെങ്കിലും മുടക്കാനാണ് മമതയുടെ ശ്രമം.

ഇനി ബിജെപി ജയിച്ചാല്‍ തന്നെ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ജയിച്ചതെന്ന് വരുത്താന്‍ വലിയ ദുഷ്പ്രചാരണമാണ് മമത അഴിച്ചുവിടുന്നത്. ഇതുവഴി തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്‌ക്ക് അനുകൂലമായാല്‍ കലാപം നടത്താന്‍ തന്നെയാണ് പദ്ധതി. ഇപ്പോഴേ ബംഗ്ലാദേശില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് വിധിയെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ബിജെപി ജയിച്ചാല്‍ മുഴുവന്‍ ബംഗ്ലാദേശികളെയും ബംഗാളില്‍ നിന്നും ഓടിക്കുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കഴിഞ്ഞാല്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മമതയുടെ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും നടന്നിരുന്നു. പക്ഷെ ഇത് മുന്‍കൂട്ടി കണ്ട് 2400 കമ്പനി സിആര്‍പിഎഫിനെയാണ് ബംഗാളില്‍ മാത്രം വിന്യസിച്ചത്. ഇത് ഫലം കണ്ടു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രശ്നം ഉണ്ടായില്ല. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ മുസ്ലിം കോട്ടകളില്‍ മാത്രമാണ് ചില തിരിമറികള്‍ നടത്താന്‍ ശ്രമം ഉണ്ടായത്. അതുപോലെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരെ വോട്ടേഴ്സ് ലിസ്റ്റില്‍ കയറ്റുകയും പതിവായിരുന്നു. ഈ പതിവ് ഇക്കുറി എസ് ഐ ആറിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിച്ചു. 91 ലക്ഷം അനധികൃത വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്. ഇതില്‍ മരിച്ടവരും സ്ഥലം മാറിപ്പോയവരും ഇരട്ടവോട്ടുള്ളവരും ധാരാളമായി ഉണ്ടായിരുന്നു.

 

Tags: CRPF in BengalSIR in BengalBengalMamata BanerjeeExit PollsSuvendhu AdhikariLatest newsBENGAL ASSEMBLY ELECTION 2026Bengal exit polls
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.