Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

എം.എസ്. ഗോപകുമാര്‍byഎം.എസ്. ഗോപകുമാര്‍
May 1, 2026, 09:15 am IST
inKerala

കോട്ടയം: സംസ്ഥാനത്ത് വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത് 78.4 മില്ലിമീറ്റര്‍ മാത്രം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 192 മില്ലിമീറ്ററാണ്. ലഭിക്കേണ്ടതിലും 37 ശതമാനം കൂടുതലായിരുന്നു ഇത്. 2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററാണ് പെയ്തത്.

ഇക്കുറി പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. 11 ശതമാനം അധിക മഴ (280 മില്ലിമീറ്റര്‍) കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലീമീറ്ററിലധികം മഴപ്പെയ്‌ത്തുണ്ടായി. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലിമീറ്റര്‍), മലപ്പുറം (31 മില്ലി മീറ്റര്‍), കാസര്‍കോട് (35.6 മില്ലിമീറ്റര്‍) ജില്ലകളിലാണ്.

പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും പെയ്തില്ല. ഈ ജില്ലകളില്‍ യഥാക്രമം 74, 72, 59, 58, 55, 52 ശതമാനം വീതമാണ് മഴക്കുറവ്.

ഏപ്രിലില്‍ മാത്രം 63 ശതമാനം മഴക്കുറവ്

ഏപ്രില്‍ മാസത്തില്‍ സാധാരണ 105.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടണ്ടസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 38.6 മില്ലിമീറ്റര്‍ മാത്രം. 63 ശതമാനമാണ് മഴക്കുറവ്. മാര്‍ച്ച് മാസത്തില്‍ 15 ശതമാനം അധിക മഴ ലഭിച്ചെങ്കിലും കൂടുതല്‍ വേനല്‍ മഴ ലഭിക്കേണ്ടണ്ടഏപ്രില്‍ മാസത്തില്‍ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിലുള്ള മഴക്കുറവിനു കാരണം. 2025 ഏപ്രിലില്‍ 126 മില്ലിമീറ്ററും 2024-ല്‍ 41 മില്ലിമീറ്ററും മഴകിട്ടി.

ഇക്കുറി ഏപ്രില്‍ മാസത്തില്‍ എല്ലാ ജില്ലകളിലും കുറവ് മഴയാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ട (149 മില്ലിമീറ്റര്‍) ജില്ലയില്‍പ്പോലും 19 ശതമാനം കുറവാണ്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ വേനല്‍ മഴ പകുതി പോലും ലഭിച്ചില്ല.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടണ്ടവേനല്‍ മഴയുടെ 10 ശതമാനവും തൃശൂര്‍ ജില്ലയില്‍ 20 ശതമാനവുമാണ് കിട്ടിയത്. കാസര്‍കോട്ട് 79ഉം കോട്ടയത്ത് 73 ശതമാനവുമാണ് ഏപ്രിലിലെ മഴക്കുറവ്.

സംസ്ഥാനത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ ഏരിക്കുളം പറഞ്ഞു. ഈ മാസം പകുതിക്കു ശേഷം അറബിക്കടലില്‍ കാറ്റിന്റെ ദിശയില്‍ മാറ്റ (പടിഞ്ഞാറന്‍ കാറ്റ്) മുണ്ടാകും. മെയ് അവസാനത്തോടെ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ എത്തുമെന്നാണ് പ്രാഥമിക സൂചനയെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Climate AnalysisSummer rainslack of rain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.