Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

പഴയ ആചാരം പരിശോധിക്കേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 06:07 am IST
inKerala, India
ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ന്യൂദല്‍ഹി: യുവതി പ്രവേശനം സംബന്ധിച്ച കേസില്‍ ഇന്നലെ സുപ്രധാന വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടന്നത്. ആര്‍ത്തവം, അശുദ്ധി, ആത്മപരിശോധന തുടങ്ങി പലതരം വാദമുഖങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കോടതിയുടെ പല ചോദ്യങ്ങളും വളരെ രസകരവുമായിരുന്നു. ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ക്കായി ഹാജരായ ഇന്ദിരാ ജയ്‌സിങ്ങിന്റെ വാദമായിരുന്നു ഇന്നലെ പ്രധാനം.

ഇന്ദിര: എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന(യുവതികള്‍ക്ക്) നിയന്ത്രണം? ആ സമയത്ത് (ആര്‍ത്തവകാലം) ഞാന്‍ അശുദ്ധയാണെന്ന അടിസ്ഥാനത്തിലാണത്. ഞാന്‍ അകത്തു കയറിയാല്‍ അവിടം അശുദ്ധമാകുമെന്നാണ്.

ജസ്റ്റിസ് നാഗരത്‌ന: അത് അശുദ്ധമാണെന്ന് ചിന്തിക്കേണ്ടതില്ല

ഇന്ദിര: 50 വയസുവരെ കാത്തിരിക്കാമെന്ന് പറയുന്ന സ്ത്രീകളുണ്ട്, അത് ശരിയാണ്. പക്ഷെ പത്ത് മുതല്‍ 50 വരെ ഞാന്‍ എന്തിന് പോകാതിരിക്കണം എന്ന് ചിന്തിക്കുന്ന സ്ത്രീകളുമുണ്ട്. രണ്ട് തരം ആള്‍ക്കാരെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. എനിക്ക് ശബരിമലയില്‍ പോകണമെന്ന് യുവതികള്‍ പറയുന്നത് ഒരു കുറ്റമൊന്നുമല്ല.

ജസ്റ്റിസ് നാഗരത്‌ന: ആ മൂര്‍ത്തിയുടെ തത്വശാസ്ത്രം അവര്‍ക്ക് അറിയാമോ?

ഇന്ദിര: അത് ഈ കോടതിയില്‍ പലകുറി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ അത് ശാസ്ത്രങ്ങളില്‍ (ആഗമ ശാസ്ത്രം) വായിച്ചിട്ടുമുണ്ട്. ഇത് വ്യക്തി ജീവിതത്തിലും ബാധകമാണ്. ആര്‍ത്തവകാലത്ത് എനിക്ക് എന്റെ അമ്മയെ തൊടാന്‍ പോലും കഴിയുമായിരുന്നില്ല. സ്ത്രീകള്‍ക്ക് ചിതയുടെ അടുത്ത് പോകാന്‍ പറ്റില്ല. പക്ഷെ പിന്നെ മാറ്റം വന്നു, എന്റെ കുടുംബത്തില്‍ സ്ത്രീകള്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ തന്നെയാണ് തോളിലേറ്റിയത്. ഒരു പുരോഹിതനും തടഞ്ഞില്ല. നിയന്ത്രണങ്ങള്‍ പോയിക്കഴിഞ്ഞു. ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആത്മപരിശോധനയാണ് മതങ്ങളുടെ സാരം.

ജസ്റ്റിസ് നാഗരത്‌ന: വിശ്വാസിയല്ലാത്ത ഒരാള്‍ (ബിന്ദു) അവിടെ പോയത് ഒരു കോടതി വിധിയുള്ളതിനാലാണ്. (ആത്മപരിശോധനയല്ലെന്ന് സൂചന)

ഇന്ദിര: ഞാന്‍ ആരാണ് എന്നതാണ് നിരന്തരമായ ചോദ്യം( ആത്മാവിലുയരുന്ന ചോദ്യം)

ജസ്റ്റിസ് നാഗരത്‌ന: ആത്മപരിശോധനയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷെ അത് ഒരു ദിവസം പൊടുന്നനെ വരുന്നതല്ലല്ലോ? അത് മനുഷ്യ മനസാക്ഷിയില്‍ നിരന്തരം ഉയരേണ്ടതാണ്.

ഇന്ദിര: മനസാക്ഷിയനുസരിച്ച് പോയതാണ് (ബിന്ദു) എന്നു പറഞ്ഞാല്‍ അങ്ങേയ്‌ക്ക് തൃപ്തിയാകുമോ?

ജസ്റ്റിസ് നാഗരത്‌ന: ഹിന്ദു കുടുംബങ്ങളില്‍ ജനനവും മരണവും ഉണ്ടാകുമ്പോള്‍ അവിടെ നിന്ന് ആരും ക്ഷേത്രങ്ങളില്‍ പോകാറില്ല. ഇതാണ് ബഹുമാനവും നിയന്ത്രണവും. ഞങ്ങള്‍ക്കും പോകണമെന്നു പറഞ്ഞ് ഇനി അവര്‍ ഹര്‍ജി നല്‍കും.
അവര്‍( ബിന്ദു) ഒരു വിശ്വാസിയാണോ?

ഇന്ദിര: ഞാന്‍ അങ്ങേയ്‌ക്ക് ഒരു ഉത്തരം തരാം.

ജസ്റ്റിസ്: ഞാന്‍ ചോദിച്ചത് കടുപ്പമുള്ള ഒരു ചോദ്യമാണല്ലോ…

ഇന്ദിര: ആത്മപരിശോധനയ്‌ക്ക് വേണ്ടിയാണ് അവര്‍ പോയതെന്ന് പറഞ്ഞാല്‍ തൃപ്തിയാണോ. ബിന്ദു കയറിയ ശേഷം
(ക്ഷേത്രത്തില്‍) അവിടെ ശുദ്ധിക്രിയ നടത്തി. അവര്‍ അവിടെ പോയ സമയത്ത് 40 വയസ് കഴിഞ്ഞിട്ടുണ്ടാകും. ഞാന്‍ പരാതി നല്‍കിയിരുന്നു. അത് പ്രകാരമാണ് പോലീസ് സംരക്ഷണം നല്‍കിയത്. പക്ഷെ പിന്നെ അവര്‍ അവിടെ പോയിട്ടില്ല. അത് അവസാനമായിരുന്നു. ഒരിക്കല്‍ കൂടി പോകാനുള്ള ധൈര്യം അവര്‍ക്ക് ഇല്ലായിരുന്നു.

ജസ്റ്റിസ്: നേരത്തെ അവര്‍ പോയിട്ടുണ്ടോ?

ഇന്ദിര: പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ.

ജസ്റ്റിസ് അരവിന്ദകുമാര്‍: 11നും 41നും ഇടയ്‌ക്ക് അവര്‍ എന്താണ് ചെയ്തത്?

ഇന്ദിര: അവര്‍ അഭിഭാഷകയായി, നിയമ അദ്ധ്യാപികയായി.
വിധിക്കു ശേഷം അവര്‍ വീണ്ടും ശബരിമലയില്‍ പോയി.
ജസ്റ്റിസ് അരവിന്ദകുമാര്‍: പെട്ടെന്ന് അവര്‍ ഉണര്‍ന്നെഴുന്നറ്റു അല്ലേ?

ഇന്ദിര: കോടതി വിധിയാണ് ഞങ്ങളെ ഉണര്‍ത്തിയത്.

ശബരിമലയില്‍ പോയതിന് ബിന്ദു അമ്മിണി ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
പരിഷ്‌കാരത്തിന്റെ പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി.

Tags: Supreme CourtSabarimala templeJustice Nagarathna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.