തിരുവനന്തപുരം: വട്ടപ്പാറയില്‍ വീടിന് സമീപം പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവിനെയാണ് പാമ്പ് കടിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഭിനവ്.
കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപം പോയപ്പോഴാണ് അഭിനവിനെ പാമ്പ് കടിച്ചത്.ഉടന്‍തന്നെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















